ദേശീയ മാധ്യമങ്ങളിലെ ഒരു വിഭാഗം അവതാരകരെ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ച് ഇന്ത്യ മുന്നണി. 14 അവതാരകരുടെ പട്ടിക പാര്‍ട്ടി പുറത്തുവിട്ടു. ഇവര്‍ പ്രതിപക്ഷ പാര്‍ട്ടികളോട് ശത്രുത മനോഭാവം പുലര്‍ത്തുന്നുവെന്നാണ് ബഹിഷ്‌കരണ തീരുമാനത്തിലെ വിശദീകരണം. രാജ്യത്തെ ഭിന്നിപ്പിക്കുന്ന ടിവി അവതാരകരെയാണ് ബഹിഷ്‌കരിക്കുന്നതെന്ന് മുന്നണി അറിയിച്ചു.
അര്‍ണബ് ഗോസ്വാമി ഉള്‍പ്പെടെ 14 പേരാണു പട്ടികയിലുള്ളത്. ഇന്ത്യ മുന്നണിയുടെ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ മാധ്യമ ഗ്രൂപ്പാണ് ഇതു സംബന്ധിച്ച് വിവരങ്ങള്‍ പുറത്തിറക്കിയത്. ചില മാധ്യമങ്ങള്‍ വിദ്വേഷം പരത്തുന്നതായി പ്രതിപക്ഷം നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അപ്രാധാന്യത്തോടെയാണ് ചില മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്തതെന്നും ആരോപിച്ചു.
അധിതി ത്യാഗി (ഭാരത് എക്‌സ്പ്രസ്), അമന്‍ ചോപ്ര (നെറ്റ്വര്‍ക്ക് 18), അമിഷ് ദേവ്ഗണ്‍ (ന്യൂസ് 18), ആനന്ദ് നരസിംഹന്‍ (സിഎന്‍എന്‍ന്യൂസ് 18), അശോക് ശ്രീവാസ്തവ് (ഡിഡി ന്യൂസ്), ചിത്ര ത്രിപതി (ആജ്തക്), ഗൗരവ് സാവന്ത് (ആജ്തക്), നാവിക കുമാര്‍ ( ടൈംസ് നൗവ്), പ്രാചി പരാഷര്‍(ഇന്ത്യ ടിവി), റൂബിക ലിയാക്വത്ത് (ഭാരത് 24), ശിവ് അരൂര്‍ (ആജ്തക്), സുഷാന്ത് സിന്‍ഹ( ടൈംസ് നൗവ് ഭാരത്) എന്നിവരാണ് പട്ടികയിലെ മറ്റ് അവതാരകര്‍.