ഇറാഖ് പ്രസിഡണ്ടായിരുന്ന സദ്ദാം ഹുസൈന്‍ കൊല്ലപ്പെട്ടിട്ട് പത്തു വര്‍ഷം കഴിഞ്ഞിട്ടും ആ പേരുകാരനായ ഇന്ത്യന്‍ എഞ്ചിനീയര്‍ക്ക് ജോലി ലഭിക്കുന്നില്ല.
ഇരുപത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക സദ്ദാം ഹുസൈന്‍ എന്ന പേരിട്ട പിതാവിനെ പഴിക്കാന്‍ ഈ യുവാവില്ല. എന്നാല്‍ നാല്‍പത് തവണയാണ് ഈ യുവാവിന് സ്വന്തം പേരിന്റ കാരണത്താല്‍ മാത്രം വിവിധ കമ്പനികളില്‍ നിന്ന് ജോലി നിഷേധിക്കപ്പെട്ടത്.
ഈ യുവാവ് തന്റെ പേര് മാറ്റത്തിനായി ഒരിക്കല്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ നിയമവ്യവസ്ഥയുടെ മെല്ലെപ്പോക്ക് കാരണം പെട്ടൊന്നൊന്നും തന്റെ പുതിയ പേരായ സാജിദ് അംഗീകരിക്കപ്പെടുമെന്ന് വിശ്വസിക്കുന്നില്ല.
പഠനത്തില്‍ മികവു പുലര്‍ത്തിയ വിദ്യാര്‍ത്ഥിയായിരുന്നു സദ്ദാം. തന്റെ സഹപാഠികളില്‍ മിക്കവരും ജോലിയില്‍ പ്രവേശിച്ചിട്ടും പേരു മാത്രം കാരണമായി ഈ യുവാവിന് ജോലി നിഷേധിക്കപ്പെടുന്നു.