X

“റാം” എന്ന പേരു നല്‍കിയാല്‍ എല്ലാ പ്രശ്‌നവും തീരുമോയെന്ന് പട്ടേല്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഓരോ പൗരനും റാം എന്ന പേരു നല്‍കിയാല്‍ രാജ്യം നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമോ എന്ന് പട്ടേദാര്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍. യു.പി സര്‍ക്കാരിന്റെ പേരു മാറ്റല്‍ നടപടിയെ വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം. തൊഴിലില്ലാഴ്മ, കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവയില്‍ നിന്നും രക്ഷപെടാനാണ് നഗരങ്ങളുടെ പേരുമാറ്റി ശ്രദ്ധ തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നഗരങ്ങളുടെ പേര് മാറ്റിയാല്‍ രാജ്യം സാമ്പത്തികമായി മുന്നേറുമെങ്കില്‍ 125 കോടി ഇന്ത്യക്കാരുടെയും പേര് രാം എന്നാക്കി മാറ്റാമെന്നും പട്ടേല്‍ പരിഹസിച്ചു. യോഗി സര്‍ക്കാരിന്റെ ഭരണവിരുദ്ധത ചൂണ്ടിക്കാട്ടി യുപിയില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പട്ടേല്‍ പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ റഫാല്‍ അഴിമതിയില്‍ നിന്നും ശ്രദ്ധതിരിച്ചു വിടുന്നതിനാണ് അയോദ്ധ്യ പ്രശ്‌നം ഉയര്‍ത്തി വിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉത്തര്‍പ്രദേശിലെ സര്‍ക്കി ഉത്സവത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്, ആചാര്യ പ്രമോദ് കൃഷ്ണ, സ്വാമി ചക്രപാണി മഹാരാജ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

chandrika: