തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം രാജി വെച്ച് നളിനി നെറ്റോ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി. ഇന്ന് ഉച്ചയ്ക്കാണ് രാജിക്കത്ത് കൈമാറിയത്. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷമാണ് നളിനി നെറ്റോ ്മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേറ്റത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം കുറഞ്ഞതാണ് രാജിക്ക് കാരണമെന്നാണ് സൂചന. പ്രധാനപ്പെട്ട പല ഫയലുകളും താന്‍ കാണുന്നില്ലെന്ന് അവര്‍ക്ക് പരാതിയുണ്ടായിരുന്നു.
നേരത്തെ തന്നെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജോലിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങളില്‍ നിന്നും ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇവ പരിഹരിക്കാന്‍ നിയമിതനായ എം.വി ജയരാജന്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതിനു പിന്നാലെയാണ് നളിനി നെറ്റോയുടെ രാജി.
1981 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ് നളിനി നെറ്റോ. കേരളത്തിലെ ആദ്യ വനിതാ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ്. രണ്ട് വീതം നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ അവരുടെ മേല്‍നോട്ടത്തില്‍ നടത്തിയിട്ടുണ്ട്.