അണ്ടര്‍ 19 വനിത ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി മലപ്പുറത്തുകാരി നജിലയും. റിസര്‍വ് താരമായാണ് നജില ടീമില്‍ ഇടം പിടിച്ചത്. വലതു കൈ ബാറ്റെറും ഓഫ് സ്പിന്നറുമായ നജില വയനാട് കെസിഎ വിമന്‍സ് അക്കാദമിയിലാണ് പരിശീലനം നേടിയത്.അടുത്തിടെ നടന്ന ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യന്‍ വനിതാ ഡി ടീമിനെ നയിച്ചത് നജില ആയിരുന്നു.
ലോകകപ്പിന് മുന്നോടിയായി, ഡിസംബര്‍ 27 മുതല്‍ ജനുവരി 4 വരെ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഞ്ച് ടി20 മത്സരങ്ങള്‍ കളിക്കും. ജനുവരി 14നാണ് ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുന്നത്. ഉദ്ഘാടന മത്സരത്തില്‍, ഗ്രൂപ്പ് ഡിയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. സ്‌കോട്ലന്‍ഡ്, യുഎഇ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
ഇന്ത്യന്‍ ടീം: ഷെഫാലി വര്‍മ, ശ്വേത സെഹ്രാവത്, റിച്ചാ ഘോഷ്, ജി തൃഷ്, സൗമ്യ തിവാരി, സോണിയ മെന്ദിയ, ഹേര്‍ലി ഗല, ഹ്രിഷിത ബസു, സോനം യാദവ്, മന്നത് കശ്യപ്, അര്‍ച്ചന ദേവി, പര്‍ഷവി ചോപ്ര, തിദാസ് സദു, ഫലക് നാസ്, ഷബ്നം എം ഡി. സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: ശിഖ, നജ്ല സിഎംസി, യഷശ്രീ.