മലപ്പുറം: മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായിരിക്കെ അകാലത്തില്‍ അന്തരിച്ച വി.വി പ്രകാശിന്റെ സ്മരണാര്‍ത്ഥം മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചര്‍ക്ക അസറ്റ് ഫോര്‍ ദി നേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ സദ്ഭാവന അവാര്‍ഡ് നജീബ് കാന്തപുരം എം.എല്‍.എക്ക് സമ്മാനിക്കും.
പെരിന്തല്‍മണ്ണയില്‍ നടക്കുന്ന ചടങ്ങില്‍ കെ.പി. സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം അവാര്‍ഡ് കൈമാറും. എം.എല്‍.എയായി ഒരു വര്‍ഷം കൊണ്ട് തന്നെ രാഷ്ട്രീയത്തിനതീതമായി പെരിന്തല്‍മണ്ണയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളും, പുരോഗമനപരവും വ്യത്യസ്തവുമായ ഇടപെടലുകളും പരിഗണിച്ചാണ് അവാര്‍ഡ് എന്ന് ഭാരവാഹികള്‍ പറഞ്ഞു.
ചര്‍ക്കയുടെ പ്രഥമ അവാര്‍ഡാണ് നജീബ് കാന്തപുരത്തിന് നല്‍കുന്നത്. വരും വര്‍ഷങ്ങളിലും വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച മഹത് വ്യക്തിത്വങ്ങള്‍ക്ക് വി.വി പ്രകാശ് അനുസ്മരണ ദിനത്തില്‍ സദ്ഭാവനാ അവാര്‍ഡ് പ്രഖ്യാപിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.