നജീബ് കാന്തപുരം
സയ്യിദ് കെ.ടി ജലീൽ കോയ തങ്ങളുടെ പോസ്റ്റ് വായിച്ചപ്പോൾ മനസ്സിൽ നിറഞ്ഞത് ഒരു ലോഡ് പുച്ഛം മാത്രം. മുസ്ലിം ലീഗ് വിട്ട ശേഷം ജലീലിന് പല സ്ഥാനങ്ങളും ലഭിച്ചിട്ടുണ്ട്. എക്കാലവും അദ്ധേഹത്തിന്റെ അഭിലാഷമായ പാർലമെന്ററി പദവികൾ പല വഴിയിലൂടെ നേടിയെടുക്കാനായിട്ടുണ്ട്. ഇന്ന് ഇരിക്കുന്ന മന്ത്രി പദവി വരെ നേടിയിട്ടും ജലീലിനെ വേട്ടയാടുന്ന അപകർഷതാ ബോധം പതഞ്ഞൊഴുകുന്നതിന് ഇതിനേക്കാൾ നല്ലൊരു ഉദാഹരണം ഇനി വേറെ നിരത്തേണ്ടതില്ല. ഷെക്സ്പിയർ നാടകത്തിലെ ലേഡി മാക്‌ബത്തിനെ പോലെ തന്റെ കൈകളിലെ പാപക്കറയാണോ കുറ്റബോധമാണോ ഇവ്വിധം ജലീലിന്റെ ഉറക്കം കെടുത്തുന്നതെന്ന് മനസ്സിലാവുന്നില്ല. ഒരേ സമയം മതേതര മുഖം മൂടിയണിഞ്ഞും പിന്നെ ബല്ല്യ തങ്ങൾ ചമഞ്ഞ് സമുദായത്തിന്റെ ഒപ്പം കിടന്നും കാണിക്കുന്ന പരകായ പ്രവേശം കണ്ട് ശരിക്കും ഓക്കാനം വരുന്നു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾക്ക് ശേഷം ഉദയം കൊണ്ട ബല്ല്യ തങ്ങളായും മത സൗഹാർദ്ധത്തിന്റെ മലപ്പുറം മോഡലായും ചമഞ്ഞ് നടത്തുന്ന ഈ ശുദ്ധ നാടകം കാണുമ്പോൾ ഇയാളുടെ മനോ നില തന്നെ തകരാറിലായോ എന്നു കൂടെ സംശയിക്കുന്നവരെ കുറ്റം പറയാനാവില്ല.
ഇടക്ക് ലീഗിനെ ചീത്ത വിളിച്ച് , പിന്നെ മഹല്ല് കമ്മിറ്റിക്കാരുടെ മീതെ വിമാനം പറത്തി, ലീഗിലെ ചില നേതാക്കൾക്ക് പൂമാലയും ചിലർക്ക് മുൾകിരീടവും ചാർത്തി, ക്ഷേത്രങ്ങളിലെത്തുമ്പോൾ ദൈവങ്ങളെ വണങ്ങി, മലപ്പുറത്തെത്തുമ്പോൾ ഖുർആൻ ഓതി മന്ത്രിച്ച് നടത്തുന്ന ഈ കളിയുണ്ടല്ലോ സത്യത്തിൽ വല്ലാതെ ബോറാവുന്നുണ്ട് മിസ്റ്റർ..
നിങ്ങൾ ശരിക്കും ആരാണ്? പിണറായി മന്ത്രി സഭയിലെ മഹല്ല് മുതവല്ലിയോ,
അതോ പൊതുജനങ്ങൾക്ക് മൊത്തം ചുമതലപ്പെട്ട മന്ത്രിയോ?
സത്യത്തിൽനിങ്ങളുടെ ഫേസ് ബുക്ക് പോസ്റ്റുകൾ വായിച്ചാൽ ഒരു ശരാശരിക്കാരനു തോന്നുക, നിങ്ങൾ കേരളത്തിലെ മുസ്ലിം സമുദായത്തിലേക്ക് നിയോഗിക്കപ്പെട്ട മന്ത്രിയാണെന്നാണ്. ഹർത്താലിന്റെ മറവിൽ സമുദായത്തിന്റെ നെഞ്ചത്ത് കയറിക്കൊട്ടിയിട്ട് ഇപ്പോ പാണക്കാട്ടെ തങ്ങളെ പിടിച്ച് രക്ഷപ്പെടാൻ നടത്തുന്ന സർക്കസ് ശരിക്കും ഒരു മഹാദുരന്തമാണ്. മാധ്യമവും മീഡിയാ വണ്ണും ഊതി വീർപ്പിച്ച ഈ മഹാൻ ഇപ്പോൾ മതേതരത്വം തെളിയിക്കാൻ അവരെ കൂടി തള്ളി പറയുന്നത് കാണുമ്പോൾ ശരിക്കും ലജ്ജ തോന്നുന്നു.ജലീൽ ജമാഅത്തിനെ തള്ളിപ്പറയുന്നത് സ്വന്തം വാപ്പയെ തള്ളി പറയുന്നതിന് തുല്യമാണ്.
ഏതായാലും ഈ ഏകാംഗാഭിനയം തുടർന്നോളൂ..പിരിഞ്ഞു പോരുമ്പോൾ പിണറായിയുടെ വക ഒരു വെങ്കലമെങ്കിലും കിട്ടാതിരിക്കില്ല.