X

ഇക്കൊടിയുടെ പേരില്‍ നിങ്ങളവരെ കുറ്റവാളികളാക്കും മുമ്പ് ആദ്യമിതു പിടിച്ച ഞങ്ങളെയും അറസ്റ്റ് ചെയ്യൂ: നജീബ് കാന്തപുരം

നജീബ് കാന്തപുരത്തിന്റെ ഫെയ്‌സ്ബുക് കുറിപ്പ്:

പാകിസ്താന്റെ കൊടി
കണ്ടവരുണ്ടോ?

പേരാമ്പ്ര സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ എം. എസ്.എഫ് പതാക കാണുമ്പോള്‍ പാകിസ്താന്റെ കൊടിയാണെന്ന് തോന്നുന്ന ഏമാന്മാരേ, നിങ്ങള്‍ ഇത് വരെ ഈ കൊടി കണ്ടിട്ടില്ലേ?

പാകിസ്താനെതിരെ യുദ്ധം നടക്കുമ്പോള്‍ സ്വന്തം ശമ്പളം മുഴുവന്‍ യുദ്ധ ഫണ്ടിലേക്ക് നല്‍കിയ ഒരു നേതാവ് പരിചയപ്പെടുത്തിയ കൊടിയാണിത്. ഈ കൊടി പിടിച്ച് വളര്‍ന്ന ഒരാളാണ് ഐക്യ രാഷ്ട്ര സഭയില്‍ പാകിസ്താന്റെ വാദമുഖങ്ങളെ പൊളിച്ചടക്കി രാജ്യത്തിന്റെ അഭിമാനം കാത്തത്.
ഓരോ പതാകക്കും നിശ്ചിതമായ വലുപ്പവും നീളവുമുണ്ട്. അത് പാലിച്ച് മാത്രം ഒരു സംഘടനയും പതാക വഹിക്കാറില്ല. എം.എസ്.എഫ് വിദ്യാര്‍ത്ഥികള്‍ പിടിച്ച കൊടി പാകിസ്താന്റെതാണെന്ന തോന്നല്‍ ഒന്നുകില്‍ തികഞ്ഞ വിവരക്കേടാണ്. അല്ലെങ്കില്‍ മറ്റൊരു സൂക്കേടാണ്. രണ്ടായാലും ആ കുട്ടികളുടെ പേരില്‍, കാമ്പസില്‍ നടന്ന ഒരു തെരെഞ്ഞെടുപ്പ് ആവേശത്തിന്റെ പേരില്‍ ഇത്തരത്തിലൊരു കേസെടുക്കാന്‍ ബഹറയുടെ പ്രേതം ബാധിച്ചവര്‍ക്കേ കഴിയൂ. അത് അന്യായമാണ്. ആ കുട്ടികളുടെ രാജ്യ സ്‌നേഹത്തെ അധിക്ഷേപിക്കലാണ്. അവര്‍ അമിതാവേശം കാണിച്ചുവെന്ന് നിങ്ങള്‍ക്ക് ആക്ഷേപിക്കാം. കാമ്പസിനകത്ത് അച്ചടക്കം ലംഘിച്ചുവെന്ന് ആരോപിക്കാം. പക്ഷെ അവര്‍ പിടിച്ച കൊടിയുടെ പേരില്‍ നിങ്ങളവരെ രാജ്യദ്രോഹികളാക്കരുത്. ആ പതാകയുടെ പേരിലാണ് നിങ്ങളവരെ കുറ്റവാളികളാക്കുന്നതെങ്കില്‍ ആദ്യം ആ കൊടിപിടിച്ച ഞങ്ങളെയും അറസ്റ്റ് ചെയ്യൂ..

web desk 1: