കോഴിക്കോട്: യൂത്ത്‌ലീഗ് യുവജനയാത്രക്കെതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നവര്‍ക്ക് വ്യക്തമായ മറുപടിയുമായി യൂത്ത്‌ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നജീബ് നിലപാട് വ്യക്തമാക്കിയത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പാണക്കാട് കുടുംബം ലെഫ്റ്റ് എന്ന് പറഞ്ഞാല്‍ ഇടത്തോട്ടും റൈറ്റ് എന്ന് പറഞ്ഞാല്‍ വലത്തോട്ടും ചലിക്കുന്ന മുസ്ലിം യൂത്ത് ലീഗിന്റെ പച്ചപ്പടയുടെ കരുത്ത് കണ്ട് അന്ധാളിക്കുന്നവരെ…
നിങ്ങള്‍ വിളമ്പുന്ന പഴങ്കഞ്ഞി കൊണ്ടൊന്നും മുസ്ലിം യൂത്ത് ലീഗിനെ ആശയക്കുഴപ്പത്തിലാക്കാനാവില്ല.
പതിനായിരക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളില്‍ കുടിയിരിക്കുന്ന സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ യുവജന യാത്രയിലൂടെ ജനങ്ങളുടെ ഹീറോ ആയിക്കഴിഞ്ഞു.
ഞങ്ങളുടെ ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് തന്നെയാണ് ഈ യാത്രയുടെ സ്റ്റാര്‍ കാമ്പയിനര്‍.
അസൂയ അടുപ്പത്ത് വച്ചാല്‍ മതി. മുസ്ലിം ലീഗിനകത്ത് അത് വേവില്ല.