നജീബ് കാന്തപുരം
അധികാരവും പദവികളും ഒരിക്കലും രാഹുല്‍ ഗാന്ധിയെ പ്രലോഭിപ്പിച്ചിട്ടില്ല. ആര്‍.എസ്.എസ് ഇന്ത്യയെ ബാധിച്ച കാന്‍സറാണെന്നും ആര്‍.എസ്.എസിനെതിരെ ഇന്ത്യയാകെ ആശയ പോരാട്ടത്തിന് ധൈര്യമുള്ള ഒരു സെക്കുലര്‍ സമൂഹം ഒന്നിച്ചു നിന്നാല്‍ മാത്രമെ വിജയം സാധ്യമാകൂ എന്നും തുറന്ന് പറഞ്ഞിട്ടുണ്ട് രാഹുല്‍.
കോണ്‍ഗ്രസ് അല്ല രാജ്യമാണ് തോറ്റതെന്ന് അറിയാത്ത ആളല്ല രാഹുല്‍ ഗാന്ധി. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ രാജിയേക്കാള്‍ ആശങ്കപ്പെടുത്തുന്നത് അദ്ദേഹം പുറത്ത് വിട്ട രാജിക്കത്തിലെ വരികളാണ്. നാം കടന്ന് പോകുന്നത് കഴിഞ്ഞ നൂറ്റാണ്ടില്‍ ജര്‍മ്മനി കടന്ന് പോയ കാലത്തിലൂടെയാണ്.
അവിടെ ഒരു ഹിറ്റ്‌ലര്‍ മാത്രമായിരുന്നു.ഇവിടെ പത്ത് തലകളുള്ള ഹിറ്റ്‌ലര്‍മാരാണ് നയിക്കുന്നത്. ഇനി മെയ്ന്‍ കാംഫിലെ ജനാധിപത്യമാണ് കാത്തിരിക്കുന്നത്. ഒരാള്‍ക്ക് മാത്രം അതിനെ പ്രതിരോധിക്കാനാവില്ലെന്ന സത്യ സന്ധതയാണ് ഈ രാജിയിലൂടെ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരിക്കുന്നത്.ഇത് നമുക്കോരോരുത്തര്‍ക്കുമുള്ള മുന്നറിയിപ്പാണ്. ഇന്ത്യയില്‍ ഇനി രാഷ്ട്രീയ പ്രവര്‍ത്തനം മുമ്പത്തേക്കാള്‍ പതിന്മടങ്ങ് ജാഗ്രതയോടെയാകണമെന്ന മുന്നറിയിപ്പ്. അത് തിരിച്ചറിയുന്ന ഒരു രാഷ്ട്രീയത്തിന് രാഹുല്‍ ഗാന്ധി വാതില്‍ തുറന്നിരിക്കുന്നു.