പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്‌ട്രോങ് മുറി തുറന്ന് ബാലറ്റ് പേപ്പര്‍ തട്ടിക്കൊണ്ടുപോയത് പിടിക്കപ്പെട്ടത് ഇടതുപക്ഷത്തിന്റെ മുഖത്തേറ്റ തിരിച്ചടിയാണ്. ഇതില്‍ അടിയന്തിരമായ അന്വേഷണം വേണമെന്ന് നജീബ് കാന്തപുരം എം.എല്‍.എ ആവശ്യപ്പെട്ടു. കോടതിയില്‍ അവര്‍പോലും ഇക്കാര്യത്തില്‍ സംശയം പറഞ്ഞിരുന്നില്ല. അവര്‍തന്നെ ഉന്നയിക്കുന്നത് ഈ വോട്ടുകള്‍ അസാധുവാണെന്നായിരുന്നു. അസാധുവോട്ടുകളാണെന്ന് എല്ലാവരും സമ്മതിച്ചതാണ്. 348 വോട്ടാണ് ഇവിടെ അസാധുവായത്. ഇതിന് കാരണം ഉദ്യോഗസ്ഥരാണ്. ജനാധിപത്യസംവിധാനങ്ങളെയെല്ലാം അട്ടിമറിക്കുന്ന രീതിയാണ് ഇവിടെ വെളിച്ചത്തായിരിക്കുന്നതെന്ന് നജീബ് കാന്തപുരം കുറ്റപ്പെടുത്തി. കേസ് അട്ടിമറിക്കാന്‍ സാധ്യതയുളളതിനാല്‍ സമഗ്ര അന്വേഷണം വേണമെന്ന് നജീബ് ആവശ്യപ്പെട്ടു.