X
    Categories: CultureNewsViews

സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിര്; ഉപതെരഞ്ഞെടുപ്പില്‍ ശരിദൂരമെന്ന് എന്‍.എസ്.എസ്

കോട്ടയം: സംസ്ഥാനത്ത് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ശരിദൂരം സ്വീകരിക്കുമെന്ന് എന്‍.എസ്.എസ്. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കെതിരായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ തുടരുന്നതെന്നും അതുകൊണ്ട് നിലവിലെ സാഹചര്യത്തില്‍ ശരിദൂര നിലപാട് സ്വീകരിക്കേണ്ടത് ആവശ്യമായി വന്നിരിക്കുകയാണെന്നും എന്‍.എസ്.എസ് പ്രസ്താവനയില്‍ പറഞ്ഞു.

ഇടതുമുന്നണിയെയും ബി.ജെ.പിയേയും കുറ്റപ്പെടുത്തിയുള്ളതാണ് എന്‍.എസ്.എസിന്റെ പ്രസ്താവന. വിശ്വാസികള്‍ക്കൊപ്പമാണ് എക്കാലത്തും എന്‍.എസ്.എസ് നിലകൊണ്ടിട്ടുള്ളത്. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ഇടതുമുന്നണിയും വിശ്വാസികള്‍ക്കെതിരായ നിലപാടാണ് സ്വീകരിക്കുന്നത്, നവോത്ഥാനത്തിന്റെ പേരില്‍ ജാതിയ വേര്‍തിരിവുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു, മുന്നാക്ക പിന്നാക്ക വിഭാഗീയത വളര്‍ത്താനും സര്‍ക്കാര്‍ ശ്രമിച്ചു.അധികാരത്തില്‍ വീണ്ടുമെത്തിയിട്ടും ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും എന്‍.എസ്.എസ് പ്രസ്താവനയില്‍ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: