ശ്രീനഗര്‍: ജമ്മു കശ്മീരിലെ നഗ്രോട്ടയിലെ ബാന്‍ ടോള്‍ പ്ലാസയ്ക്കു സമീപമുണ്ടായ ഏറ്റുമുട്ടലില്‍ നാലു ഭീകരരെ സൈന്യം വധിച്ചു. ടോള്‍ പ്ലാസയ്ക്കു സമീപമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ത്ത ഭീകരരെയാണു വധിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
വാഹനത്തില്‍ മറഞ്ഞിരുന്നാണ് ഇവര്‍ ആക്രമണം നടത്തയതെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ജമ്മു ശ്രീനഗര്‍ ദേശീയപാത അടച്ചു. ടോള്‍ പ്ലാസയില്‍ സുരക്ഷ ശക്തമാക്കി.
ഇന്നലെ ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റിരുന്നു. സുരക്ഷ ഉദ്യോഗസ്ഥര്‍ക്കു നേരെ പ്രയോഗിച്ച് ഗ്രനേഡ് ലക്ഷ്യം തെറ്റി റോഡിലേക്ക് വീഴുകയായിരുന്നെന്നാണ് വിവരം.