നാഗ്‌പൂർ സംഘർഷവുമായി ബന്ധപ്പെട്ട് 6 മുസ്‌ലിംകൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് . ബജ്‌രംഗ്ദൾ പരിപാടിയിലെ മുദ്രാവാക്യങ്ങളും കോലം കത്തിക്കൽ അടക്കമുള്ള സംഭവങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഫാഹിം ഖാൻ ആണ് സംഘർഷത്തിന്റെ സൂത്രധാരൻ എന്നാണ് പോലീസ് വാദം. മൈനോറിറ്റി ഡെമോക്രാറ്റിക് പാർട്ടി (MDP ) യുടെ പ്രാദേശിക നേതാവാണ് ഫഹീം ഖാൻ. പോലീസ് വാദത്തെ MDP നിഷേധിച്ചു .
” ഈ രാജ്യത്ത് എല്ലാവര്ക്കും പ്രതിഷേധിക്കാൻ അനുവാദമുണ്ട്. പക്ഷെ വിശുദ്ധ വചനങ്ങളെ പൊതുസ്ഥലത്തു വെച്ച് കത്തിക്കാൻ ആരാണ് അവർക്ക് അധികാരം നൽകിയത്. ഫാഹിം ഖാൻ അടക്കമുള്ള സംഘം ഈ വിഷയത്തിൽ പോലീസ് നടപടി ആവശ്യപ്പെട്ട് കൊണ്ടാണ് സ്റ്റേഷനിൽ പോയത്. എന്നാൽ അതെ പോലീസ് ഇപ്പോൾ വീഡിയോ പ്രചരിപ്പിച്ചു എന്ന പറഞ്ഞു ഫഹീമിനെതിരെ കേസെടുത്തത് ഞെട്ടലുളവാക്കുന്നതാണ് . MDP നേതാവ് ആലിം പട്ടേൽ പറഞ്ഞു.
എഫ്ഐആറുകൾ പ്രകാരം വിഎച്ച്പി മഹാരാഷ്ട്രയുടെ ചുമതലയുള്ള ഗോവിന്ദ് ഷിൻഡെ, അതല്ലാത്ത ബജ്‌രംഗ്ദൾ നേതാക്കളുടെ പേരുകൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെകിലും അവയിലൊന്നും ഇത് വരെ അറസ്റ്റ് നടന്നിട്ടില്ല.