നാഗ്പൂര്‍: മഹാരാഷ്ട്ര നിയമസഭ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാഗ്പൂരില്‍ കോണ്‍ഗ്രസിന് ജയം. ആര്‍എസ്എസ് ശക്തികേന്ദ്രമായ നാഗ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഭിജിത് വന്‍ജാരിയാണ് ബിജെപിയെ തോല്‍പിച്ചത്. 58 വര്‍ഷത്തെ തുടര്‍വിജയത്തിന് ശേഷമാണ് ബിജെപി നാഗ്പൂരില്‍ തോല്‍ക്കുന്നത്. മറ്റൊരു ശക്തികേന്ദ്രമായ പുണെയിലും ബിജെപിക്ക് അടിപതറി.
നാഗ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് ജോഷിയാണ് കോണ്‍ഗ്രസിന്റെ അഭിജിത് വന്‍ജാരിയോട് പരാജയമറിഞ്ഞത്. 18910 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അഭിജിത് വിജയിച്ചത്. ബിജെപി നേതാവ് നിതിന്‍ ഗഡ്കരി നിരവധി തവണ ഇവിടെനിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളില്‍ ഒരിടത്ത് മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. നാലിടത്ത് കോണ്‍ഗ്രസ്-എന്‍സിപിശിവസേന സഖ്യം വിജയിച്ചപ്പോള്‍ ഒരിടത്ത് സ്വതന്ത്രനും വിജയിച്ചു.