X

നാഗാലാന്റില്‍ തെരഞ്ഞെടുപ്പിനിടെ ബി.ജെ.പി-എന്‍.പി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരാള്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: നാഗാലാന്റില്‍ ബി.ജെ.പി പ്രവര്‍ത്തകരും എന്‍.പി.എഫ്(നാഗാ പീപ്പിള്‍സ് ഫ്രണ്ട്) പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ഒരാള്‍ക്ക് വേടിയേല്‍ക്കുകയായിരുന്നു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആയുധങ്ങളുമായി സംഘര്‍ഷത്തിലേര്‍പ്പെട്ട രണ്ട് വിഭാഗങ്ങളെയും പിരിച്ചുവിടാന്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ വെടിവയ്പ് നടത്തി. ഉച്ചക്ക് ഒരുമണിവരെ 56 ശതമാനം വോട്ടിംങ് രേഖപ്പെടുത്തി.

നാഗാലാന്റില്‍ 59 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്. എന്നാല്‍ ചിലയിടങ്ങളില്‍ വോട്ടിംങ് മെഷീനുകള്‍ തകരാറിലായതിനാല്‍ വോട്ടെടുപ്പ് വൈകിയിരുന്നു.

chandrika: