X
    Categories: indiaNews

പോളിങ് പുരോഗമിക്കുന്നു: മേഘാലയയില്‍ 44.7 ശതമാനം, നാഗാലാന്‍ഡില്‍ 57.5%

നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങലിലെ നിയമസഭാ തെരെഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഒരുമണിവരെ മേഘാലയയില്‍ 44.7 ശതമാനം വോട്ടിങ് പൂര്‍ത്തിയായി, നാഗാലാന്‍ഡില്‍ 57.5 ശതമാനവും.

കോണ്‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍.പി. പി)ക്കാണ് നിലവില്‍ മേഘാലയയില്‍ ഭരണം. ഇവര്‍ക്ക് പുറമെ ബി.ജെ.പി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളും മത്സര രംഗത്തുണ്ട്. നാഗാലാന്റില്‍ നിലവിലെ ഭരണ സഖ്യമായ യുണൈറ്റഡ് ഡമോക്രാറ്റിക് അലയന്‍സില്‍ പ്രാദേശിക കക്ഷികളായ എന്‍.ഡി.പി.പിയും നാഗാ പീപ്പിള്‍സ് ഫ്രണ്ടിനും പുറമെ ബി.ജെ.പിയും കണ്ണിയാണ്.

എന്‍.ഡി.പി.പി നേതാവ് നെഫിയു റിയോയാണ് നിലവിലെ മുഖ്യമന്ത്രി. കോണ്‍ഗ്രസും പ്രാദേശിക കക്ഷികളുമാണ് മറുപക്ഷത്തുള്ളത്. ഇതിനൊപ്പം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ത്രിപുരയില്‍ വിധിയെഴുത്ത് നേരത്തെ പൂര്‍ത്തിയായിരുന്നു. മേഘലായ, നാഗാലാന്റ് പോളിങ് അവസാനിക്കുന്നതിനു പിന്നാലെ മൂന്നു സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് സാധ്യതകള്‍ വിലയിരുത്തുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വരും. മാര്‍ച്ച് രണ്ടിനാണ് മൂന്നു സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍.

 

webdesk14: