X

‘നയി ദിശ നയാ രാസ്ത’ ദേശീയ സ്‌കൂള്‍ ക്യാമ്പയിനുമായി എം.എസ്.എഫ്

 

ചെന്നൈ: പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരെയും പഠിക്കാന്‍ അവസരം ലഭിക്കാത്തവരെയും സ്‌കൂളിലെത്തിക്കാന്‍ ‘നയി ദിശ നയാ രാസ്ത’ (പുതിയ വഴി പുതിയ കാല്‍വെപ്പ്) ദേശീയ ക്യാമ്പയിനുമായി എം.എസ്.എഫ്. മൂന്നു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി രാജ്യത്തെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ വിദ്യഭ്യാസ ബോധവല്‍കരണം, സെമിനാറുകള്‍, സ്‌കൂള്‍ പ്രവേശനോല്‍സവം തുടങ്ങിയവ സംഘടിപ്പിക്കും. പഠനോപകരണങ്ങള്‍ അടങ്ങിയ സ്‌കൂള്‍ കിറ്റുകളും വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യും. പ്രാഥമിക വിദ്യാഭ്യാസം പോലും സ്വായത്തമാക്കാതെ അരക്ഷിതരായ പിന്നോക്ക-ന്യൂനപക്ഷ-ദലിത് ജനവിഭാഗത്തിന്റെ ഉന്നമനമാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ലോഗോ പ്രകാശനം മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിച്ചു. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.വി അഹമ്മദ് സാജു, സിറാജുദ്ദീന്‍ നദ്‌വി, സെക്രട്ടറിമാരായ ഇ ഷമീര്‍, എന്‍.എ കരീം, ബംഗാള്‍ സോണല്‍ സെക്രട്ടറി മന്‍സൂര്‍ ഹുദവി സംബന്ധിച്ചു.

chandrika: