X

നാടുകാണിയില്‍ അതീവ ജാഗ്രത, പൊലീസിനെ വിന്യസിച്ചു

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കേരളത്തില്‍ തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കുതിന്റെ ഭാഗമായി നാടുകാണിയിലും പൊലീസിനെ വിന്യസിച്ചു. നീലഗിരിയിലെ പ്രധാന നഗരങ്ങളായ ഊട്ടിയുടെയും, ഗൂഡല്ലൂരിന്റെയും നിയന്ത്രണം കേന്ദ്ര സേന ഏറ്റെുടുത്തു. രണ്ട് കമ്പനി അര്‍ധ സൈനികരാണ് ഇന്നലെ വൈകുന്നേരത്തോടെ ഊട്ടിയിലെത്തിയത്. കേരള-തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ തമിഴ്‌നാട് സ്‌പെഷല്‍ ടാക്‌സ് ഫോഴ്‌സിനെയും വിന്യസിച്ചിട്ടുണ്ട്.

അവധിയില്‍ പോയ നീലഗിരി ജില്ലയിലെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധി റദ്ധാക്കി. ഉടന്‍ അതാത് ഉദ്യോഗസ്ഥരുടെ മുില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നീലഗിരി ജില്ലാ പൊലീസ് ചീഫ് നിര്‍ദ്ധേശം നല്‍കി. നാടുകാണി ചുരത്തില്‍ സംസ്ഥാന അതിര്‍ത്തിയില്‍ വഴിക്കടവ് പൊലീസും, ഹൈവേ പൊലീസും പരിശോധന നടത്തുന്നുണ്ട്. വിനോദ യാത്രാ സംഘത്തോട് കഴിയുമെങ്കില്‍ യാത്ര റദ്ധാക്കി കിരിച്ചുപോകാന്‍ കേരള പൊലീസ് വഴിക്കടവ് ചെക്ക്‌പോസ്റ്റില്‍ വെച്ചുത െആവശ്യപ്പെടുുണ്ട്. യാത്ര തുടരുകയാണെങ്കില്‍ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശമുണ്ട്. ചെക്കുപോസ്റ്റില്‍ പരിശോധനയും കര്‍ശനമാക്കിയി’ുണ്ട്.

വഴിക്കടവില്‍ തമിഴ്‌നാട് സ്വദേശികള്‍ താമസിക്കു വാടക കോര്‍ട്ടേഴ്‌സികളില്‍ വഴിക്കടവ് പൊലീസ് നേരിട്ടെത്തി വൈകാരികമായി പ്രശ്‌നങ്ങളുണ്ടാക്കരുതെും, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെും മുറിയിപ്പു നല്‍കിയിട്ടുണ്ട്. നാടുകാണിയില്‍ ദേവാല, ഗൂഡല്ലുര്‍ സ്റ്റേഷനുകളില്‍നിന്നായി അന്‍പതോളം പൊലീസുകാരടങ്ങു സംഘമാണ് വൈകുേരത്തോടെ നാടുകാണിയില്‍ സുരക്ഷക്കെത്തിയത്. ആവശ്യമെങ്കില്‍ കേന്ദ്ര സേനയെ ചുരുങ്ങിയ സമയത്തിനുള്ളില്‍ എത്തിക്കുവാനുള്ള സംവിധാനം ഗൂഡല്ലൂരില്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്.

കോയമ്പത്തൂരില്‍ നിും നീലഗിരയില്‍ വിന്യസിക്കാനുള്ള കൂടുതല്‍ കമ്പനി അര്‍ധ െൈസനികര്‍ ഇന്ന് ഊട്ടിയിലെത്തും. ഇവരെ ഗൂഡല്ലൂര്‍, നാടുകാണി, ദേവാല, ദേവര്‍ശ്ശോല എിവിടങ്ങളില്‍ വിന്യസിക്കും. കേരളത്തില്‍ നിന്നു തമിഴ്‌നാട്ടിലേക്ക് പോയ കെഎസ്ആര്‍ടിസി ബസുകള്‍ വഴിതിരിച്ചുവിട്ടിട്ടുണ്ട്. വൈകിട്ട് 6.10വരെ നിലമ്പൂരിലൂടെ നാടുകാണി വഴി ബത്തേരിയിലേക്ക് സര്‍വീസ് നടത്തിയ ബസുകള്‍ കടത്തിവി’ു.

രാത്രി സര്‍വ്വീസുകള്‍ റദ്ധാക്കിയിട്ടുണ്ട്. മൈസൂരിലേക്കു പോകു വാഹനങ്ങള്‍ സാഹചര്യം പരിശോധിച്ചു കടത്തിവിടാനാണ് രാത്രി വൈകികിട്ടിയ വിവരം. പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍് പല ബസുകളുടെ സമയത്തിലും ക്രമീകരണവും, വെ’ിച്ചുരുക്കലും നടത്തിയിട്ടുണ്ട്. അനിഷ്ടസംഭവങ്ങള്‍ ഉണ്ടായേക്കുമെന്ന ഭയത്തില്‍ കേരളത്തില്‍ നിന്നുള്ള ചരക്കുലോറികള്‍ വഴിക്കടവിലും, സമീപ പ്രദേശങ്ങളിലും നിര്‍ത്തിയിട്ടിരിക്കുകയാണ്. അതേസമയം ഇലെ നീലഗിരി ജില്ലയില്‍ കോളജുകളും, സ്‌കൂളുകളും നേരത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ചു.

ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഇും അവധിയായിരിക്കുമെ് ഗൂഡല്ലൂരിലെ വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇലെ വൈകി’് അഞ്ചു മണി കഴിഞ്ഞതോടെ ജയലളിത മരിച്ചതായി ചില ചാനലുകളിലും ഓലൈന്‍ പോര്‍’ലുകളിലും വതിനെ തുടര്‍ന്ന് നീലഗിരി ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളിലും, എ.ഐ.ഡി.എം. കെ ഓഫിസുകളിലും പതാക താഴ്ത്തിക്കെട്ടി. ചെന്നൈ അപ്പോളോ ആസ്പത്രി ഇക്കാര്യം നിഷേധിച്ചതോടെ താഴ്ത്തിയ പതാക വീണ്ടും ഉയര്‍ത്തുകയായിരുന്നു. നാടുകാണി, ഗൂഡല്ലൂര്‍, ഊട്ടി തുടങ്ങിയ സ്ഥലങ്ങളില്‍ ജനങ്ങള്‍ കൂട്ടത്തോടെ കോവിലുകളിലെത്തി ജയലളിതക്കു വേണ്ടി പ്രത്യേക പൂജകളും, വഴിപാടുകളും നേര്‍ന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേക പ്രാര്‍ഥനയും നടു.

chandrika: