കനത്ത മണ്ണിടിച്ചും ഉരുള്‍പൊട്ടലും കാരണം ഗതാഗതം താറുമാറായി നാടുകാണി ചുരം റോഡ്. നാടുകാണി ചുരത്തില്‍ തകരപ്പാടിയിലും തേന്‍ പാറയിലും റോഡ് പൂര്‍ണമായി ഇടിഞ്ഞു താന്നിട്ടുണ്ട്. മണ്ണിടിഞ്ഞതോടെ റോഡിന് കുറുകെ വലിയ പാറകള്‍ വന്നുവീണ സ്ഥിതിയാണ്. റോഡ് നിന്നിടത്ത് അഗാധ ഗര്‍ത്തങ്ങലും രൂപപ്പെട്ടിട്ടുണ്ട്. ചുരം വഴി ഗതാഗതം സാധ്യമാക്കാന്‍ മാസങ്ങള്‍ വേണ്ടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഉരുള്‍പൊട്ടലില്‍ തകര്‍ന്ന നാടുകാണി ചുരം റോഡ് ഗതാഗതയോഗ്യമാവണമെങ്കില്‍ മാസങ്ങളെടുക്കുമെന്നാണ് വിവരം. ചുരം തുടങ്ങുന്ന ആനമറി മുതല്‍ തമിഴ്‌നാട് അതിര്‍ത്തി വരെ പതിനൊന്നര കിലോമീറ്ററില്‍ നാല്‍പതോളം സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
എന്നാല്‍ നാടുകാണി ചുരത്തിലെ തടസ്സം നീക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. റോഡിലുള്ള പാറകള്‍ പൊട്ടിച്ച് നീക്കേണ്ടതുണ്ട്. ഇക്കാര്യം ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.