ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയെ അന്വേഷണ സംഘം അല്‍പസമയത്തിനകം ചോദ്യം ചെയ്യും. ഇന്നു രാവിലെ ആലുവ പൊലീസ് ക്ലബില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കഴിഞ്ഞ ദിവസം നാദിര്‍ഷയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതനുസരിച്ച് പത്തു മണിയോടെ നാദിര്‍ഷ ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാര്‍ സി ഐ യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം വ്യാഴാഴ്ച നാദിര്‍ഷ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരായിരുന്നു. എന്നാല്‍ ആരോഗ്യ നില തൃപ്തികരമാല്ലാത്തതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് നാദിര്‍ഷയോട് അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകാന്‍ വീണ്ടും ആവശ്യപ്പെട്ടരിക്കുന്നത്.
നാദിര്‍ഷ നേരത്തെ നല്‍കിയ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ സംബന്ധിച്ച് പൊലീസ് വിശദമായി ചോദിച്ചറിയും. ശാസ്ത്രീയ തെളിവുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍. ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരം പണം നല്‍കിയതായി പള്‍സര്‍ സുനിയുടെ മൊഴി സംബന്ധിച്ചും വിശദീകരണം തേടും. ആദ്യം വട്ട ചോദ്യം ചെയ്യലിന് ശേഷമുള്ള നാദിര്‍ഷയുടെ കൂടിക്കാഴ്ചകളെ കുറിച്ചും അന്വേഷണ സംഘം ആരായുമെന്നാണ് വിവരം.