മാവോയിസ്റ്റ് ബന്ധത്തില്‍ കസ്റ്റഡിയിലെടുത്ത നദീറിനെ പൊലീസ് വിട്ടയച്ചു. മതിയായ തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് നദീറിനെ വിട്ടയക്കുന്നതെന്ന് പൊലീസ് പറഞ്ഞു. യു.എ.പി.എ ചുമത്തിയായിരുന്നു നദീറിനെ പൊലീസ് അറസ്റ്റു ചെയ്തത്.
സംഭവം വിവാദമായതോടെ ഇയാളെ വിട്ടയക്കന്‍ എസ്പി നിര്‍ദേശിക്കുകയായിരുന്നു.