X

നാദാപുരത്ത് ഇരട്ടക്കുട്ടികളെ അമ്മ കിണറ്റില്‍ തള്ളി ആത്മഹത്യക്ക് ശ്രമിച്ചു; കുഞ്ഞുങ്ങള്‍ മരിച്ചു

കോഴിക്കോട്: മക്കളെ കിണറ്റില്‍ തള്ളിയിട്ട് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. നാദാപുരം പേരോടാണ് സംഭവം. പേരോട് സ്വദേശിനിയായ സുബിനയാണ് മക്കളുമായി കിണറ്റില്‍ ചാടിയത്.

കിണറ്റില്‍ വീണ രണ്ട് കുട്ടികളും മരിച്ചു. ഫാത്തിമ റൗഹ (3), മുഹമ്മദ് റസ്വിന്‍ (3) എന്നിവരാണ് മരിച്ചത്. യുവതിയെ രക്ഷപ്പെടുത്തി. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്നലെ രാത്രിയാണ് സംഭവം. കിണറ്റില്‍ ചാടുംമുമ്പ് വാണിമേല്‍ ഉള്ള സ്വന്തം വീട്ടിലേക്ക് യുവതി വിളിച്ചിരുന്നു. മക്കളെ കിണറ്റിലിട്ടെന്നും താനും ചാടുകയാണെന്നും ഇവര്‍ അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും എത്തി സുബിനയെ രക്ഷിക്കുകയായിരുന്നു. അപ്പോഴേക്കും മക്കള്‍ മരിച്ചിരുന്നു.

web desk 1: