X

കോവിഡ് കാല അടച്ചിടല്‍ ഉപയോഗപ്പെടുത്തി അറബിക് കാലിഗ്രാഫിയില്‍ വിസ്മയം തീര്‍ത്തു നദ സക്കീര്‍

കാപ്പാട് :അക്ഷരങ്ങളുടെ പ്രത്യേകരീതിയിലുള്ള ക്രമീകരണത്തിലൂടെ മനോഹരമായ ചിത്രമാക്കി മാറ്റുന്ന കലയാണ് കലിഗ്രഫി. ഒന്നാം നൂറ്റാണ്ടോടെ തന്നെ റോമന്‍ കൊത്തുപണികളില്‍ ലാറ്റിന്‍ അക്ഷരമാല കൊണ്ടുള്ള കലിഗ്രഫി കാണാന്‍ കഴിയും . നാലും, അഞ്ചും നൂറ്റാണ്ടുകള്‍ക്കു മുന്‍പേ തന്നെ ബൈബിള്‍ പകര്‍ത്തിയെഴുതുന്നതില്‍ കലിഗ്രഫി ഉപയോഗിച്ചിരുന്നു. പ്രധാനമായും അറബിഭാഷയിലാണ് ഈ കലാരൂപം കൂടതലായി ഉപയോഗിച്ചുവരുന്നത്. ചൈനീസ് നാഗരികതയിലും കലിഗ്രഫി ഉണ്ടായിരുന്നെങ്കിലും അക്ഷരങ്ങളെ ഒറ്റയൊറ്റയായി മാത്രമാണ് ഉപയോഗിച്ചിരുന്നത്.

ഖുര്‍ആന്‍ രേഖപ്പെടുത്തുന്നതിനുവേണ്ടി അറബി ലിപി വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ ആരംഭിച്ച ലിപി പരിഷ്‌ക്കരണ ശ്രമങ്ങളില്‍ നിന്നുമാണ് അറബി കലിഗ്രഫി രൂപപ്പെട്ടു വന്നത്. ഖുര്‍ആന്‍ പ്രതികള്‍, മദ്രസകള്‍, പള്ളികള്‍, എന്നിവ അലങ്കരിക്കുന്നതിന് ചിത്രങ്ങളുടെ രൂപത്തില്‍ കലിഗ്രഫി ഉപയോഗിക്കുന്നു.ഇതാ ഇവിടെ കോവിഡ് കാലത്തെ അടച്ചില്‍ ഉപയോഗപ്പെടുത്തി അറബിക്, ഖുര്‍ആന്‍ കാലിഗ്രാഫിയില്‍ വിസ്മയം തീര്‍ക്കുകയാണ് കൊയിലാണ്ടി സ്വദേശി കെ എ ബഷീറിനെയും [ കുവൈറ്റ് ] കാട്ടിലെ പീടിക തൊണ്ടിയില്‍താഴെനെസ്ലി ഹബീബയുടെയും മകള്‍ നദ സക്കീര്‍ ഈ ഒഴിവുകാല വേളയില്‍ വീട്ടിലിരുന്ന് സ്വന്തമായ പരിശീലനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

ഖുര്‍ആന്‍ മനപ്പാഠമാക്കിയ നദ പരിശുദ്ധ ഖുര്‍ആനിലെ ആയത്തുല്‍ കുര്‍സി എഴുതിയാണ് കാലി കാലിഗ്രാഫി രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.ഇംഗ്ലീഷ് കാലിഗ്രാഫിയിലും മികവ് തെളിയിക്കുന്ന നദ ഫാറൂഖ് കോളജിലെ സെക്കന്‍ഡ് ഇയര്‍ ബിരുധ വിദ്യാര്‍ത്ഥികളായ 45 ഓളം പേര്‍ക്ക് രണ്ടു ബാച്ചുകളിലായി ഓണ്‍ലൈന്‍ ഖുര്‍ആന്‍ ക്ലാസ് നടത്തിവരുന്നു.പത്താംക്ലാസ് വരെ കുവൈത്തില്‍ പഠിച്ച നദക്ക് കുവൈറ്റ് ഔഖാഫിന്റെ കീഴില്‍ നിന്നാണ് ഖുര്‍ആന്‍ മന:പാഠമാക്കിയത്.

കുവൈറ്റ് സര്‍ക്കാറില്‍ നിന്ന് പഠനത്തിന്റെ മികവില്‍ നിരവധി പ്രോത്സാഹന സമ്മാനങ്ങള്‍ നേടിയ നദ ബഷീര്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും പ്ലസ് ടു വില്‍ ഉന്നത വിജയം നേടി ഡിഗ്രി അഡ്മിഷന്‍ കാത്തുനില്‍ക്കുകയാണ്. മുന്‍ പി എസ് സി മെമ്പര്‍ ടി.ടി ഇസ്മയിലിന്റെ സഹോദരപുത്രി കൂടിയാണ്‌

Test User: