X

ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസ് അയച്ച് എന്‍. പ്രശാന്ത് ഐ.എ.എസ്

സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പോര് മുറുകുന്നു. എന്‍. ചീഫ് സെക്രട്ടറി ശാരദ മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് പ്രശാന്ത് ഐ.എ.എസ്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ചീഫ് സെക്രട്ടറിക്കെതിരെ വക്കീല്‍ നോട്ടീസ് അയക്കുന്നത്.

സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം കാട്ടിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നോട്ടീസ്. നടപടി എടുക്കാത്തപക്ഷം കോടതി മുഖാന്തരം ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജയതിലക് ഐ.എ.എസിനെ സസ്പെന്‍ഡ് ചെയ്യണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് വക്കീല്‍ നോട്ടീസ്.

അഡീഷനല്‍ ചീഫ് സെക്രട്ടറി എ. ജയതിലക്, കെ. ഗോപാലകൃഷ്ണന്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. നേരത്തെ ഉന്നതിയിലെ ഫയലുകള്‍ എന്‍. പ്രശാന്ത് ഐ.എ.എസ് കൈമാറിയില്ലെന്ന് കാണിച്ച് കെ. ഗോപാലകൃഷ്ണന്‍ ഐ.എ.എസിന്റെ രണ്ട് കത്തുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പരസ്യ വിമര്‍ശനത്തിന് എന്‍. പ്രശാന്തിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ജയതിലകിനെതിരെ ഫേസ്ബുക്കിലിട്ട പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് തന്നെ സസ്പെന്‍ഡ് ചെയ്തതെന്നും എന്നാല്‍ തെളിവ് നശിപ്പിക്കുകയും കൃത്രിമ രേഖയും നിര്‍മിക്കുകയും ചെയ്തിട്ടും ജയതിലക് ഇപ്പോഴും സര്‍വീസില്‍ തുടരുകയാണെന്നും എന്‍. പ്രശാന്ത് ചൂണ്ടിക്കാട്ടി. മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ് വിവാദവുമായി ബന്ധപ്പെട്ടാണ് കെ. ഗോപാലകൃഷ്ണന്‍ ഐ.എ.എസിനെതിരെ വക്കീല്‍ നോട്ടീസ്.

 

webdesk17: