X

തീപ്പിടിത്തത്തിൽ ദുരൂഹത; മരിച്ച രണ്ടാമത്തെയാൾ പുരുഷനെന്ന് സൂചന, സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്

പാപ്പനംകോട് ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിലെ തീപിടുത്തത്തിൽ ദുരൂഹത സംശയിച്ച് പൊലീസ്. രാവിലെ സ്ഥാപനത്തിൽ ഒരാൾ എത്തി ബഹളം ഉണ്ടാക്കിയതായി പോലീസ് പറയുന്നു. സംഭവത്തിൽ അസ്വഭാവിക മരണത്തിന് നേമം പോലീസ് കേസെടുത്തു. തിരുവനന്തപുരം സബ് കളക്ടറുടെ നേതൃത്വത്തിൽ വിശദമായി അന്വേഷണം നടക്കും.

മന്ത്രി കെ രാജൻ, വി ശിവൻകുട്ടി , ജില്ലാ കളക്ടർ അനു കുമാരി തുടങ്ങിയവർ സാഹചര്യം വിലയിരുത്തി. മന്ത്രിമാർ സംഭവസ്ഥലത്തെത്തിയിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഏജൻസിയിൽ അപകടമുണ്ടായത്. ജീവനക്കാരി ഉൾപ്പെടെ രണ്ടു പേരാണ് തീപിടുത്തത്തിൽ മരിച്ചത്. ഒരാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസിൽ നിന്ന് കണ്ടെടുത്തത്.

മരിച്ച ജീവനക്കാരി മേലാങ്കോട് സ്വദേശി വൈഷ്ണ( 34)യാണെന്ന് തിരിച്ചറിഞ്ഞു. രാവിലെ സ്ഥാപനത്തിൽ എത്തി ബഹളം ഉണ്ടാക്കിയത് വൈഷ്ണയുടെ ഭർത്താവ് എന്നാണ് പൊലീസ് സംശയിക്കുന്നത്. വൈഷ്ണയുടെ ഭർത്താവിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ ഫോൺ സ്വിച്ച്ഡ് ഓഫാണ്. നേമം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

webdesk13: