തെളിഞ്ഞ കാലാവസ്ഥ, പുഞ്ചിരി തൂകി മാനത്ത് നിന്ന സൂര്യനെ പെട്ടെന്നു കാണാതായാല്‍ എന്താകും അവസ്ഥ. അമ്പരപ്പുണ്ടാക്കുമെന്നതില്‍ സംശയമില്ല.
ഉത്തരധ്രുവത്തോട് ചേര്‍ന്നു കിടക്കുന്ന സൈബീരിയയിലെ ജനങ്ങള്‍ക്കും ഇതേ അമ്പരപ്പു തന്നെയാണുണ്ടായത്. പട്ടാപ്പകല്‍ പെട്ടെന്ന് സൂര്യനെ കാണാതായപ്പോള്‍ ഏവരും ഭയപ്പെട്ടു. അപകടസൂചനയാണെന്ന് പലരും അഭിപ്രായപ്പെട്ടു.
ആകാശത്ത് ഉദിച്ചു നിന്ന സൂര്യനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. നാടു മുഴുവന്‍ ഇരുട്ടിലായി. ലൈറ്റിടാതെ പരസ്പരം കാണാനാവാത്ത അവസ്ഥ. സംഭവിക്കുന്നത് എന്താണെന്നറിയാതെ ജനങ്ങള്‍ പരിഭ്രാന്തരായി. രാവിലെ 11.30ന് അപ്രത്യക്ഷനായ സൂര്യന്‍ രണ്ടു മണിയോടെ മടങ്ങി വന്നു. പിന്നീട് സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലായത്.
റഷ്യയുടെ ചില മേഖലകളിലുണ്ടായ വ്യാപകമായ കാട്ടുതീയുടെ ചാരവും പുകയും ധ്രുവക്കാറ്റിലൂടെ സൈബീരിയെ മൂടിയതാണ് പകല്‍ രാത്രിയായി മാറാന്‍ കാരണമായത്. സൂര്യന്‍ വന്നപ്പോള്‍ പ്രകാശം പരത്തിയപ്പോള്‍ ആ പ്രദേശമാകെ ചാരവും പൊടിയും നിറഞ്ഞിരുന്നു. ഈ പൊടിയും ചാരവുമാണ് നാടിനെ സൂര്യനില്‍ നിന്ന് മറച്ചതെന്ന് സത്യം പിന്നീടാണ് മനസ്സിലായത്.