X

വന്‍ ഫാഷന്‍ ഫെസ്റ്റിവലിന് തയാറെടുത്ത് മിന്ത്ര; ഞായറാഴ്ച ആരംഭിക്കും

ന്യൂഡല്‍ഹി: വന്‍ ഫാഷന്‍ ഫെസ്റ്റിവലിന് ഒരുങ്ങി ഓണ്‍ലൈന്‍ ഫാഷന്‍ റീടെയ്‌ലറായ മിന്ത്ര. നാല് കോടി ഉപഭോക്താക്കളെ ലക്ഷ്യം വച്ചാണ് ഫെസ്റ്റിവലിന് തയാറെടുക്കുന്നത്. ഇതുവഴി വിപണി വിഹിതത്തില്‍ വന്‍ വര്‍ധന ഉണ്ടാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഓണ്‍ലൈന്‍ വിപണിയിലെ ജനത്തിന്റെ ഇടപാടുകളിലെ വളര്‍ച്ചയിലാണ് പ്രതീക്ഷ മുഴുവനും.

ഞായറാഴ്ചയാണ് ഫെസ്റ്റ് ആരംഭിക്കുക. തുടര്‍ന്ന് അഞ്ച് ദിവസം നീണ്ട് നില്‍ക്കും. 20000 കടയുടമകളുണ്ടാവും. 27000 പിന്‍ കോഡുകളില്‍ വിപണനം എത്തിക്കുകയാണ് ലക്ഷ്യം. ഒരു മിനിറ്റില്‍ 20000 ഓര്‍ഡറുകളാണ് ഏറ്റവും ഉയര്‍ന്ന വിപണന സമയത്ത് വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനി പ്രതീക്ഷിക്കുന്നത്. ഫെസ്റ്റിവലിന്റെ 13ാമത് എഡിഷനാണിത്.

ഫാഷന്‍ ഫെസ്റ്റിവല്‍ സമയത്ത് 65 ശതമാനം അധിക ഉപഭോക്തൃ വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ 30 കൈത്തറി ബ്രാന്റുകളില്‍ നിന്നായി 6500 ലധികം ഉല്‍പ്പന്നങ്ങളും വിപണനം ചെയ്യും.

 

web desk 1: