കോഴിക്കോട്: മുസ്്‌ലിം യൂത്ത്‌ലീഗ് ചരിത്രത്തിലെ അവിസ്മരണീയമായ 1988ലെ യുവജന യാത്രയിലെ സ്ഥിരാംഗങ്ങളുടെ ചരിത്രസംഗമം 17ന് വൈകിട്ട് 6.30ന് കരിപ്പൂര്‍ ഇ.എം.ഇ.എ കോളജില്‍ നടക്കും. 1988ലെ ജാഥയിലെ സ്ഥിരാംഗമായിരുന്ന പരേതനായ രാമനാട്ടുകര കെ.പി.എ അസീസിന്റെ പേരിലുളള നഗരിയില്‍ സ്ഥിരാംഗങ്ങളെ ആദരിക്കും.
സമ്മേളനത്തിന്റെ ലോഗോ 1988 ജാഥയില്‍ നാല്‍പത് ദിവസവും അണിനിരന്ന അന്ധനായ കണ്ണൂര്‍ സ്വാദേശി മുസ്്തഫക്ക് നല്‍കി മുസ്്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് നിര്‍വ്വഹിച്ചു.
1988ലെ യുവജന യാത്രയില്‍ സംബന്ധിച്ചവര്‍ മുന്‍കൂട്ടി അറിയിച്ച് എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു. ഫോണ്‍: 9746343434, 9995765887.
1988 നവംബറിൽ സംസ്ഥാന യൂത്ത് ലീഗ് അധ്യക്ഷൻ M.K.മുനീറിന്റെ നേതൃത്വത്തിൽ നടന്ന യൂത്ത് ലീഗ് യുവജനയാത്ര മുസ്ലിംലീഗിന്റെ ചരിത്രത്തിൽ എന്നും തിളങ്ങി നിൽക്കുന്ന ഒരേടാണ്.
ഒരു വർഷം പിന്നിട്ട നായനാർസർക്കാറിനെതിരെ കുറ്റപത്രവുമായി കാസർഗോഡ് മുതൽ അനന്തപുരി വരെ മുനീറും മമ്മുട്ടിയും രണ്ടത്താണിയും ഖമറുദ്ധീനും ഒപ്പം ദിനം പ്രതി ആയിരങ്ങൾ അകമ്പടി സേവിച്ച് പാതയോരങ്ങളിൽ തിങ്ങിനിറഞ്ഞ ജനാവലിയുടെ മതിൽകെട്ടിനിടയിലൂടെ 40 ദിനങ്ങൾ പിന്നിട്ട കാൽനടയാത്ര ഇന്നും അവിസ്മരണീയമാണ്.