X
    Categories: keralaNews

യു.പി.ഐ ഇടപാട് : ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്യപ്പെട്ടവരെ സഹായിക്കാൻ സർക്കാർ ഇടപെടണം: മുസ്‌ലിം യൂത്ത് ലീഗ്

യു.പി.ഐ ഇടപാട് നടത്തിയവരുടെയൊക്കെ അകൗണ്ടുകൾ വ്യാജ കേസുകളുടെ ഭാഗമാക്കി ഫ്രീസ് ചെയ്ത് ബുദ്ധിമുട്ടിക്കുന്ന സ്ഥിതിയിൽ ആശങ്കകൾക്ക് പരിഹാരം കാണാനും ഇത്തരത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഇശക്തമായ ഇടപെടൽ ഉണ്ടാവണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു. അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെട്ടവർ കാരണം അന്വേഷിച്ച് ചെല്ലുമ്പോൾ അറിയാൻ കഴിയുന്നത് അന്യ സംസ്ഥാനങ്ങളിൽ രെജിസ്റ്റർ ചെയ്ത കേസുകളുടെ ഭാഗമായി ഫ്രീസ് ചെയ്യപ്പെടുന്നു എന്നതാണ്. ഇതര സംസ്ഥാനത്ത് രെജിസ്റ്റർ ചെയ്ത കേസ് ആയതിനാൽ ഇടപെടാനും പിടിച്ചുവെക്കപ്പെട്ട പണം ലഭിക്കാനും ഇടപാടുകാർക്ക് ഏറെ ബുദ്ധിമുട്ടുണ്ട്. ഏതെങ്കിലും കേസുകളിൽ അകപ്പെട്ടവർ സാധനം വാങ്ങിയ ശേഷം യുപിഐ വഴി പണം നൽകിയാൽ അത് സ്വീകരിച്ച കച്ചവടക്കാരനും അത് കച്ചവടക്കാരൻ മൂന്നാമത് ഒരാൾക്ക് അയച്ച് കൊടുത്താൽ അയാളുടെയും അക്കൗണ്ട് ഫ്രീസ് ആവുന്ന വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹര്യത്തിൽ സർക്കാർ അടിയന്തര ഇടപെടൽ തന്നെ നടത്തേണ്ടതുണ്ട്. ഒട്ടേറെ ആളുകളുടെ ലക്ഷക്കണക്കിന് രൂപയാണ് ഈവിധം തടഞ്ഞു വെക്കപ്പെട്ടിട്ടുള്ളത്. സർക്കാർ തലത്തിൽ സാങ്കേതിക, നിയമ സഹായങ്ങൾ ലഭ്യമാക്കാനും ഇതുമായി ബന്ധപ്പെട്ട ബോധവത്ക്കരണം പൊതുജനങ്ങൾക്കിടയിൽ സാധ്യമാക്കാനും ഉത്തരവാദപ്പെട്ടവർ തയ്യാറാകണമെന്ന് ഫിറോസ് തുടർന്നു.

Chandrika Web: