രണ്ട് വര്‍ഷവും നാല് മാസവും നീണ്ട ജയില്‍വാസത്തിനൊടുവില്‍ ജാമ്യം ലഭിച്ച് വീട്ടിലെത്തിയ ; കാപ്പനെ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ നേതാക്കള്‍ സന്ദര്‍ശിച്ചു. മുസ്‌ലിംലീഗ് ദേശീയഅസി. സെക്രട്ടറി സി.കെ സുബൈര്‍, യൂത്ത്‌ലീഗ് ദേശീയ ജനറല്‍സെക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബു, ഓര്‍ഗനൈസിങ് സെക്രട്ടറി ടി.പി അഷ്‌റഫലി, വൈസ് പ്രസിഡന്റ് ഷിബു മീരാന്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം സി.കെ ഷാക്കിര്‍, വേങ്ങര മണ്ഡലം പ്രസിഡന്റ് ഷംസു പുള്ളാട്ട്, കണ്ണമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് മുജീബ് പൂക്കുത് എന്നിവരാണ് കാപ്പന്റെ വീട്ടിലെത്തി അദ്ദേഹത്തെയും ഭാര്യ റൈഹാനത്ത് സിദ്ദീഖിനെയും കണ്ട് ഐക്യദാര്‍ഢ്യമറിയിച്ചത്. നേതാക്കളുമായി സംസാരിച്ച കാപ്പന്‍ ജയിലനുഭവങ്ങള്‍ പങ്ക് വച്ചു. അകാരണമായി തടവിലക്കപ്പെട്ട നൂറ് കണക്കിനാളുകളെ ലഖ്‌നൗ ജയിലില്‍ കണ്ടുമുട്ടിയെന്നും ജയിലിലടക്കപ്പെട്ടതു മുതല്‍ കേരളീയ പൊതുസമൂഹം നല്‍കിയ പിന്തുണ വലിയ ആത്മവിശ്വാസമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംലീഗും യൂത്ത് ലീഗും നല്‍കിയ പിന്തുണ നന്ദിയോടെ ഓര്‍ക്കുകയാണ്. ലീഗ് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീറും, പി.വി അബ്ദുല്‍ വഹാബും അബ്ദുസ്സമദ് സമദാനിയും പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ച വാര്‍ത്ത ജയിലില്‍ വെച്ച് വായിച്ചിരുന്നു. മാധ്യമ ലോകത്തെ സഹപ്രവര്‍ത്തകരെയും മറക്കാനാവില്ല. തടവില്‍ കഴിഞ്ഞ ഓരോ ദിവസവും നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം കൈമോശം വന്നിരുന്നില്ല.
ഇന്ത്യയുടെ മതനിരപേക്ഷ മനസിന് എത്രമാത്രം കരുത്തുണ്ടെന്ന് ഒന്നുകൂടി ബോധ്യമാകുന്ന വലിയ പിന്തുണയാണ് ജാതി മത ഭേദമന്യേ ലഭിച്ചത് എന്നും അദ്ദേഹം പറഞ്ഞു. കാപ്പന്റെ ജയില്‍ മോചനത്തിന് നിശ്ചയ ദാര്‍ഢ്യത്തോടെ പൊരുതിയ റൈഹാനത് കാപ്പനെ യൂത്ത് ലീഗ് നേതാക്കള്‍ അഭിനന്ദിച്ചു.പി.വി അഹമ്മദ് സാജു, സി.കെ സുബൈര്‍, അഡ്വ. ഫൈസല്‍ ബാബു, ടി.പി അഷ്റഫലി, ഷിബു മീരാന്‍, സി.കെ ശാക്കിര്‍ എന്നിവര്‍ സിദ്ദീഖ് കാപ്പനെ സന്ദര്‍ശിച്ചപ്പോള്‍