X

മുസ്‌ലിം യൂത്ത് ലീഗ് കലക്‌ട്രേറ്റ് മാര്‍ച്ചുകളില്‍ യുവ മുന്നേറ്റം

കോഴിക്കോട്: മുസ്‌ലിം യൂത്ത്‌ലീഗ് കലക്‌ട്രേറ്റു മാര്‍ച്ചുകള്‍ ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ യുവജന മുന്നേറ്റമായി. റേഷന്‍ സംവിധാനവും പെന്‍ഷന്‍ വിതരണവും അട്ടിമറിച്ചതിനെതിരെയും പിണറായിയുടെ കാവിയണിഞ്ഞ പൊലീസിനെതിരെയും ആയിരങ്ങളാണ് അണിനിരന്നത്. സംസ്ഥാന സര്‍ക്കാരിന്റെ റേഷന്‍ – പെന്‍ഷന്‍ അട്ടിമറിയില്‍ പ്രതിഷേധിച്ചും പൊലീസ് രാജിനെതിരെയുമാണ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാ കമ്മറ്റികള്‍ കലക്‌ട്രേറ്റുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.

 

കോഴിക്കോട് എരഞ്ഞിപ്പാലത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കലക്‌ട്രേറ്റ് പടിക്കല്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ. എം.കെ മുനീര്‍ എം.എല്‍.എ, മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി. മോയിന്‍കുട്ടി, ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി എന്നിവര്‍ പ്രസംഗിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ നവാസ് സ്വാഗതം പറഞ്ഞു.

 

മലപ്പുറം എം.എസ്.പി പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കലക്‌ട്രേറ്റു പടിക്കല്‍ യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍, പി. ഉബൈദുള്ള എം.എല്‍.എ, എസ്.ടി.യു ദേശീയ സെക്രട്ടറി അഡ്വ. എം. റഹ്മത്തുള്ള, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് പ്രസംഗിച്ചു. യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബു സ്വാഗതം പറഞ്ഞു.

 

പാലക്കാട്ട് യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ സമദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി.വി മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കളത്തില്‍ അബ്ദുള്ള പ്രസംഗിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സി.എ സാജിദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ സ്വാഗതം പറഞ്ഞു.

 

വയനാട്ടില്‍ യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി പ്രസംഗിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടരി സി.കെ ആരിഫ് സ്വാഗതം പറഞ്ഞു.

 
കാസര്‍കോട്ട് യൂത്ത് ലീഗ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മായില്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി അഹമ്മദലി, ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ള, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുറസാഖ് എം.എല്‍.എ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷറഫ് പ്രസംഗിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷറഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി. കബീര്‍ സ്വാഗതം പറഞ്ഞു.

 
തൃശ്ശൂരില്‍ മുസ്‌ലിം യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ അഹമ്മദ് കബീര്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഇ.പി ഖമറുദ്ദീന്‍ പ്രസംഗിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഫ്‌സല്‍ അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി എ.എം സനൗഫല്‍ സ്വാഗതം പറഞ്ഞു.

 
എറണാകുളത്ത് അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് സിയാദ് മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.പി അബ്ദുള്‍ ഖാദര്‍ പ്രസംഗിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. വി.ഇ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എ മുഹമ്മദ് ആസിഫ് സ്വാഗതം പറഞ്ഞു.

 

ഇടുക്കിയില്‍ മുന്‍ എം.എല്‍.എ അബ്ദുറഹിമാന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സുല്‍ഫീക്കര്‍ സലാം മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലീം പ്രസംഗിച്ചു. യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് ടി.കെ നവാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.എം റസാഖ് സ്വാഗതം പറഞ്ഞു.

 

ആലപ്പുഴയില്‍ എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണിക്കുളം ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.എം നസീര്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ അബ്ദുള്‍ കരീം, സെക്രട്ടറി പി.പി അന്‍വര്‍ സാദത്ത് പ്രസംഗിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എ. ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി. ബിജു സ്വാഗതം പറഞ്ഞു.

 

കോട്ടയത്ത് ദളിത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂര്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.എം ശരീഫ്, ജനറല്‍ സെക്രട്ടറി അസീസ് ബഡായില്‍ പ്രസംഗിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.എ മാഹീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അജി കൊറ്റമ്പാടം സ്വാഗതം പറഞ്ഞു.

 

പത്തനംതിട്ടയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാംസുന്ദര്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.ഇ അബ്ദുറഹിമാന്‍, ജനറല്‍ സെക്രട്ടറി ടി.എം ഹമീദ് പ്രസംഗിച്ചു. യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് ഹുനൈസ് ഊട്ടുകുളം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. സഗീര്‍ സ്വാഗതം പറഞ്ഞു.

 

കൊല്ലത്ത് സി മമ്മുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ. യൂനുസ് കുഞ്ഞ് പ്രസംഗിച്ചു. യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് അഡ്വ. കാര്യറ നസീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. സദഖത്തുള്ള സ്വാഗതം പറഞ്ഞു.

 

തിരുവനന്തപുരത്ത് മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്, ജനറല്‍ സെക്രട്ടറി തോന്നക്കല്‍ ജമാല്‍ പ്രസംഗിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഡി നൗഷാദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ഖരീം സ്വാഗതം പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്നതിനാല്‍ കണ്ണൂര്‍ ജില്ലയിലെ മാര്‍ച്ച് 23ന് നടക്കും.

chandrika: