കൊവിഡ് പരിശോധനയുടെ പേരിൽ പ്രവാസികളെ ദ്രോഹിക്കുന്ന പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കേന്ദ്രമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് പരാതി നൽകിയത്. ഇന്ത്യയിലെ എയർപോർട്ടുകളിൽ കോവിഡ് പരിശോധനയുടെ പേരിൽ പ്രവാസികളിൽ നിന്ന് 2500 രൂപയിലധികമാണ് ഈടാക്കി കൊണ്ടിരിക്കുന്നത്. അതേസമയം വിദേശ എയർപോർട്ടുകളിൽ ഒരു രൂപ പോലും ഈടാക്കാതെയാണ് കോവിഡ് പരിശോധന നടത്തുന്നത്. സ്വന്തം പൗരന്മാരോട് സർക്കാർ കാണിക്കുന്ന ഈ അനീതിക്കെതിരെയാണ് യൂത്ത് ലീഗ് പരാതി നൽകിയത്.
പല രാജ്യങ്ങളിലും കോറന്റെയ്ൻ സംബന്ധമായി വ്യത്യസ്തമായ നിബന്ധനകളാണ്. ദുബൈ, ജിസിസി രാഷ്ട്രങ്ങളിലേക്ക് ഭീമമായ വിമാന നിരക്കാണ് നിലവിലുള്ളത്. ഇത്തരത്തിൽ ഒരുപാട് പ്രയാസങ്ങൾ നേരിടുന്നവരാണ് പ്രവാസികൾ. അവരുടെ പ്രയാസങ്ങൾ നമ്മുടെയും പ്രയാസങ്ങളാണെന്ന് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. കോവിഡ് ടെസ്റ്റിന്റെയും മറ്റു അനുബന്ധ കാര്യങ്ങളുടെയും പേരിൽ പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കണമെന്നും ഭീമമായ വിമാനനിരക്ക് ലഘൂകരിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.