യാങ്കൂണ്‍: മ്യാന്മറില്‍ റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ തിങ്ങിപ്പാര്‍ത്തിരുന്ന 55 ഗ്രാമങ്ങള്‍ ഭരണകൂടം ഇടിച്ചുനിരത്തി. റോഹിന്‍ഗ്യകള്‍ക്കെതിരെയുള്ള മനുഷ്യാവകാശ ധ്വംസനത്തിന്റെ തെളിവുകള്‍ നശിപ്പിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറഞ്ഞു. റോഹിന്‍ഗ്യ മേഖലയിലെ കെട്ടിടങ്ങളും മരങ്ങളുമെല്ലാം നീക്കം ചെയ്തതായി 2017 ഡിസംബറിനും ഫെബ്രുവരിക്കും ഇടയിലുള്ള സാറ്റലൈറ്റ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
മേഖലയില്‍ റോഹിന്‍ഗ്യകളുടെ അവകാശവാദം ഇല്ലാതാക്കാന്‍ കൂടിയാണ് ഇതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നു. വംശഹത്യയുടെ തുര്‍ച്ചയാണ് ഇതെന്നും വാച്ച് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ റോഹിന്‍ഗ്യകള്‍ക്കെതിരെ സൈനിക നടപടി തുടങ്ങിയ ശേഷം മ്യാന്മര്‍ സൈന്യം 362 ഗ്രാമങ്ങള്‍ പൂര്‍ണമായോ ഭാഗികമായും തകര്‍ത്തിട്ടുണ്ട്.