ഹിജാബ് വിവാദങ്ങള്‍ക്കിടെ ഡെക്കാന്‍ ഹെറാല്‍ഡ് ദിനപത്രത്തില്‍ വന്ന ഒരു ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.നമ്മള് ഒന്നിച്ച് നില്ക്കും എന്റെഇന്ത്യ എന്ന കുറിപ്പൊടയാണ് രാഹുല്‍ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഡെക്കാന്‍ ഹെറാല്‍ഡ് ദിനപത്രം ഈ ചിത്രം പങ്കുവെച്ചത്.വിവിധ മതസമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് നടന്നു നീങ്ങുന്ന ചിത്രമാണ് ദിനപത്രം പ്രസിദ്ധീകരിച്ചത്.നാനാത്വത്തിലെ ഏകത്വം എന്ന തലവാചകത്തോടെയാണ് പത്രം ഈ ചിത്രം പ്രസിദ്ധീകരിച്ചത്. നിരവധി പേരാണ് ഇതിനോടകം ഈ ചിത്രം പങ്കുവെച്ചിട്ടുള്ളത്.
എന്നാല്‍ അതേസമയം കര്‍ണാടക ഹൈക്കോടതിയില്‍ ഹിജാബ് വിഷയത്തില്‍ ഇന്നും വാദം കേള്‍ക്കല്‍ തുടരും.