മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് ക്യാമ്പയിൻ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ‘എന്റെ പാർട്ടിക്ക് എന്റെ ഹദിയ’ എന്ന പ്രമേയത്തിലാണ് ക്യാമ്പയിൻ. പാണക്കാട് നടന്ന ചടങ്ങിൽ മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു. സമ്പൂർണ്ണമായി ഓൺലൈനിലാണ് ഇത്തവണത്തെ ധനസമാഹരണം. ഇതിനായി ഐ.യു.എം.എൽ ഹദിയ എന്ന പേരിൽ ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുണ്ട്. ഇതുവഴി ആളുകൾക്ക് പാർട്ടി അക്കൗണ്ടിലേക്ക് നേരിട്ട് സംഭാവന നൽകാനാവും. ക്യുആർ കോഡുമായി പ്രവർത്തകർ വീടുകളിൽ കയറിയിറങ്ങും.
ക്യാമ്പയിനിൽ ഓൺലൈനായി മൂന്ന് മാർഗ്ഗങ്ങളിലൂടെ പണമടയ്ക്കാം. പ്ലേ സ്റ്റോറിൽ നിന്ന് IUML Hadiya എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതാണ് ആദ്യത്തെ രീതി. ആപ്പ് തുറക്കുമ്പോൾ കാണുന്ന തുക തിരഞ്ഞെടുക്കുക. അല്ലെങ്കിൽ Hadiya Now ബട്ടൺ അമർത്തിയ ശേഷം തുക ടൈപ്പ് ചെയ്യുക. പേരും മൊബൈൽ നമ്പറും വാർഡിന്റെ പേരും ടൈപ്പ് ചെയ്യുക. ഗൂഗിൾ പേ /paytm / Bhim App സെലക്ട് ചെയ്താൽ, തുറന്നു വരുന്ന ആപ്പ് വഴി പേയ്മെന്റ് ചെയ്യാം. അപ്പോൾ തന്നെ റസീത് ലഭിക്കും.
ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്ത് പണമടയ്ക്കുന്നതാണ് രണ്ടാമത്തെ രീതി. സ്‌കാൻ ചെയ്തശേഷം പേയ്മെന്റ് ആപ്പ് (GooglePay, Phone pay, Pay tm, Bhim AppOther Bank app ) വഴി ഉദ്ദേശിക്കുന്ന തുക ടൈപ്പ് ചെയ്ത് പണമടക്കാം. ഈ രണ്ടുരീതിയിലും പണമടച്ച ഉടനെ അയച്ച നമ്പറിലേക്ക് കൺഫർമേഷൻ മെസ്സേജ് ലഭിക്കും. അക്കൗണ്ട് നമ്പറിലേക്ക് നേരിട്ട് പണമയക്കുന്നതാണ് മൂന്നാമത്തെ രീതി. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക് അക്കൗണ്ട് നമ്പർ – IFSC കോഡ് , UPI ID എന്നിവ ഉപയോഗിച്ച് നിങ്ങളുടെ ബാങ്കിങ് ആപ്പ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിങ് അല്ലെങ്കിൽ ഡെപ്പോസിറ്റ് മുഖേനയും പണമയയ്ക്കാം. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: എച്ച്.ഡി.എഫ്.സി: 50200066796603, ഐ.എഫ്.എസ്.സി കോഡ്: HDFC0000436, അക്കൗണ്ട് പേര്: INDIAN UNION MUSLIM LEAGUE, ഐ.സി.ഐ.സി.ഐ: 074905000857, ഐ.എഫ്.എസ്.സി കോഡ്: ICIC0000749, അക്കൗണ്ട് പേര്: INDIAN UNION MUSLIM LEAGUE. റമസാൻ 30ന് ക്യാമ്പയിൻ സമാപിക്കും.