കോഴിക്കോട്: മുസ്ലിംലീഗ് പ്രവര്‍ത്തന ഫണ്ട് സമാഹരണ കാമ്പയിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും മണ്ഡലം, പഞ്ചായത്ത്/ മുന്‍സിപ്പല്‍ നേതാക്കളുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നതിന് വിവിധ ജില്ലാ കമ്മിറ്റികള്‍ തീരുമാനിച്ചു.
ഈ മാസം 16,17, 18 തിയതികളില്‍ നടക്കുന്ന ഗൃഹ സമ്പര്‍ക്ക പരിപാടികള്‍ പ്രസ്തുത യോഗങ്ങളില്‍ ആസൂത്രണം ചെയ്യും. ജില്ലകളിലേക്ക് നിയോഗിക്കപ്പെട്ട സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാണ് യോഗങ്ങള്‍. യോഗങ്ങളുടെ ഷെഡ്യൂള്‍ ജില്ല, തിയതി സംസ്ഥാന കമ്മിറ്റി പ്രതിനിധി എന്ന ക്രമത്തില്‍: കാസര്‍കോട് – ഏപ്രില്‍ 14 (സി.എച്ച് റഷീദ്). കണ്ണൂര്‍ – ഏപ്രില്‍ 13 (എന്‍. എ നെല്ലിക്കുന്ന്), കോഴിക്കോട് – ഏപ്രില്‍ 12, (ആബിദ് ഹുസൈന് തങ്ങള്‍), വയനാട് – ഏപ്രില്‍ 11 (എം.സി മായിന്‍ഹാജി), തൃശൂര്‍ – ഏപ്രില്‍ 14 (എന്‍. ശംസുദ്ദീന്‍), പാലക്കാട് – ഏപ്രില്‍ 14 (പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍), ഇടുക്കി – ഏപ്രില്‍ 14 (പി.എം സാദിഖലി), കോട്ടയം- ഏപ്രില്‍ 12 (ബീമാപ്പള്ളി റഷീദ്), പത്തനംതിട്ട – ഏപ്രില്‍ 12 (കുറുക്കോളി മൊയ്തീന്), ആലപ്പുഴ – ഏപ്രില്‍ 14 (ടി.എം സലിം), കൊല്ലം – ഏപ്രില്‍ 12 (നജീബ് കാന്തപുരം), തിരുവനന്തപുരം – ഏപ്രില്‍ 13 (ടി.വി ഇബ്രാഹീം). മലപ്പുറം, എറണാകുളം ജില്ലാ യോഗങ്ങള്‍ സി.പി ചെറിയ മുഹമ്മദ്, അബ്ദുറഹ് മാന്‍ രണ്ടത്താണ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു.
വാര്‍ഡ്, ശാഖാ തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനും കൂടുതല്‍ പേരെ സംരംഭത്തില്‍ പങ്കാളികളാക്കുന്നതിനുമുള്ള പദ്ധതികളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക.