X

എന്റെ സഹോദരന്‍, അടുത്ത സുഹൃത്ത്‌; വികാരനിര്‍ഭരമായ കുറിപ്പുമായി മലേഷ്യന്‍ പ്രധാന മന്ത്രി

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ അനുസ്മരിച്ച് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീമിന്റെ വികാരനിർഭരമായ കുറിപ്പ്. മൻമോഹൻ സിങ്ങിനെ മിത്രം, സഹോദരൻ എന്നിങ്ങനെ വിശേഷിപ്പിച്ച അൻവർ ഇബ്രാഹീം, തന്റെ കാരാഗൃഹവാസക്കാലത്ത് അദ്ദേഹം എങ്ങനെയാണ് സഹായിച്ചതെന്നും അനുസ്മരിച്ചു.

‘ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ മൻമോഹൻ അൽപം വേഗക്കുറവുള്ളയാളായിരിക്കാം. പക്ഷേ, നയതന്ത്രജ്ഞൻ എന്ന നിലയിൽ ഭാവിതലമുറയെക്കൂടി പ്രചോദിപ്പിക്കാൻ ശേഷിയുള്ള പ്രഗല്ഭനായിരുന്നു. എന്നാൽ, എനിക്ക് ഇതിനെല്ലാം അപ്പുറമായിരുന്നു അദ്ദേഹം. ആ കഥ കൂടുതൽ ആർക്കും അറിയില്ല.

ഈ നിമിഷം മലേഷ്യൻ ജനത അതറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ജയിലിൽ കഴിയുന്ന കാലം. അക്കാലത്ത് രാജ്യസഭയിൽ പ്രതിപക്ഷ നേതാവാണ് മൻമോഹൻ. മറ്റാർക്കുമില്ലാത്ത ദയാവായ്പോടെയാണ് അദ്ദേഹം എന്നോട് പെരുമാറിയത്. മക്കളുടെ പഠനത്തിന് പ്രത്യേകിച്ചും മകൻ ഇഹ്സാന് സ്കോളർഷിപ് അദ്ദേഹം വാഗ്ദാനംചെയ്തു. പക്ഷേ, ഞാനത് മറ്റു ചില കാരണങ്ങളാൽ നിരസിച്ചു’ -അദ്ദേഹം ‘എക്സി’ൽ കുറിച്ചു.

webdesk13: