X

‘കമന്റുകള്‍ പാര്‍ട്ടി തരും’; പിഎസ്‌സി വിമര്‍ശനങ്ങളില്‍ അണികള്‍ക്ക് സിപിഎം നിര്‍ദ്ദേശം

തിരുവനന്തപുരം: പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതിരോധത്തിലായ ഇടതു സര്‍ക്കാറിനെ രക്ഷിക്കാന്‍ പാര്‍ട്ടി തലത്തില്‍ നീക്കം സജീവം. സൈബര്‍ ഇടത്തില്‍ വരുന്ന വിമര്‍ശനങ്ങളെ നേരിടാന്‍ പാര്‍ട്ടി തന്നെ സജ്ജമാക്കിയ കമന്റുകള്‍ നല്‍കും എന്നാണ് നേതൃത്വം അണികളെ അറിയിച്ചത്. ഇതുസംബന്ധിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ ശബ്ദ സന്ദേശമാണ് പുറത്തായത്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘തിരുവനന്തപുരത്ത് റാങ്ക് ലിസ്റ്റില്‍ പേരുള്ള ഒരാള്‍ ജോലി ഇല്ലാത്തതിന്റെ ഫലമായി ആത്മഹത്യ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ എതിരാളികള്‍ നല്ലതുപോലെ ആസൂത്രിതമായുള്ള കമന്റുകള്‍ രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. അതുകൊണ്ട് നമ്മളും ആസൂത്രിതമായ രീതിയില്‍ ഒരു പ്ലാന്‍ ഉണ്ടാക്കണം. അതില്‍ എന്തെല്ലാമാണ് കമന്റ് ബോക്സില്‍ രേഖപ്പെടുത്തേണ്ടത് എന്നുള്ളത് ചെറിയ കാപ്സ്യൂള്‍ ടൈപ്പ് ആയി അയച്ചുതരുന്നുണ്ട്. അത് ഒരു ലോക്കലില്‍ ചുരുങ്ങിയത് മുന്നൂറോ നാനൂറോ പ്രതികരണങ്ങള്‍ വരുത്താന്‍ ശ്രമിക്കണം. ഒരാള്‍തന്നെ പത്തും പതിനഞ്ചും കമന്റ് ചെയ്തിട്ട് കാര്യമില്ല. കൂടുതല്‍ പേര്‍ കമന്റ് ചെയ്യുക എന്നിടത്ത് എത്തണം. അതൂകൂടി ശ്രദ്ധിക്കണം എന്നു പറയാനാണ് ഈ സമയം പങ്കിടുന്നത്’ – ശബ്ദ സന്ദേശത്തില്‍ പറയുന്നു.

പ്രചാരവേല ശക്തിപ്പെടുത്തുന്നതിന്റെയും ഫേയ്സ്ബുക്ക് ലൈക്ക് വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായുള്ള കാര്യങ്ങളില്‍ എല്ലാ സഖാക്കളുടെയും നേതൃത്വപരമായ പങ്കുണ്ടാകണം എന്നും ജയരാജന്‍ അഭ്യര്‍ത്ഥിച്ചു.

Test User: