തിരുവല്ലം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വാഹനം അപകടത്തില്‍ പെട്ടു. കോവളത്ത് നടക്കുന്ന സി.പി.എം തിരുവനന്തപുരം ജില്ല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകവെ തിരുവല്ലം പാലത്തില്‍ വെച്ചായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
എം.വി ഗോവിന്ദന്‍ സഞ്ചരിച്ച വാഹനത്തില്‍ എതിരെ വന്ന വാഹനം നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു.പെട്ടെന്ന് സഡണ്‍ ബ്രേക്കിട്ട കാറിന് പിന്നില്‍ ഓട്ടോ ഇടിക്കുകയും കാര്‍ മുന്നോട്ടു നീങ്ങി എം.വി ഗോവിന്ദന്റെ കാറിലേക്ക് ഇടിക്കുകയായിരുന്നു. സംഭവത്തില്‍ കാറിന്റെ മുന്‍ ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചു.