തിരുവനന്തപുരം: തദ്ദേശ എക്‌സൈസ് വകുപ്പു മന്ത്രി എം.വി ഗോവിന്ദന്‍ രാജിവെച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹം രാജിവെച്ചത്. നിലവിലെ നിയമസഭാ സ്പീക്കറായ എം.ബി രാജേഷ് മന്ത്രിയാകും.
എം.എല്‍.എ എ.എന്‍ ഷംസീറായിരിക്കും പുതിയ സ്പീക്കര്‍. സി.പി.എം ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, എം.വി ഗോവിന്ദന്‍ കൈകാര്യം ചെയ്ത തദ്ദേശ എക്‌സൈസ് വകുപ്പു തന്നെയാണോ എം.ബി രാജേഷിന് എന്നതു സംബന്ധിച്ച് ഇതുവരെ കൃത്യത ലഭിച്ചിട്ടില്ല.
വകുപ്പ് സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമായെങ്കിലും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സജി ചെറിയാന്‍ രാജിവെച്ച ഒഴിവിലേക്ക് പുതിയ മന്ത്രിയെ വേണ്ടെന്നാണ് സി.പി.എം തീരുമാനമെന്നാണ് വിവരം.