തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കെ.ടി ജലീല്‍ രാജിവെക്കുന്ന പ്രശ്‌നമില്ലെന്ന് സിപിഎം നേതാവ് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. ഒരു കേസിലും ജലീല്‍ പ്രതിയല്ല. ഒരു പ്രശ്‌നവും അദ്ദേഹത്തിനില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ജലീല്‍ രാജിവെക്കേണ്ടതില്ലെന്നത് സിപിഎം നിലപാടാണ്. പ്രതിപക്ഷമല്ല അതിന്റെ അപ്പുറത്തെ പക്ഷം വന്നാലും ജലീല്‍ രാജിവെക്കുന്ന പ്രശ്‌നമില്ല. അന്വേഷണം നടക്കട്ടെ. ഒന്നും മറച്ചുവെക്കാനില്ല. എന്‍ഐഎ വിളിപ്പിച്ചു അദ്ദേഹം പോയി. അതിലെന്താണ് തെറ്റെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചോദിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാം പ്രതിയായി വരേണ്ട ആള്‍ വി. മുരളീധരനാണ്. അദ്ദേഹം ഇപ്പോഴും പറയുന്നത് സ്വര്‍ണക്കടത്ത് നടന്നത് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടല്ല എന്നാണ്. രണ്ടാമത്തെയാള്‍ അനില്‍ നമ്പ്യാരാണ്. അദ്ദേഹമാണ് പ്രതികള്‍ക്ക് ബുദ്ധി പറഞ്ഞു കൊടുത്തത്. അന്വേഷണം അങ്ങോട്ട് പോവാതെ അവസാനിക്കില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.