കോഴിക്കോട്: മുസഫര്‍നഗറില്‍ 2013ല്‍ വര്‍ഗീയശക്തികള്‍ നടത്തിയ അഴിഞ്ഞാട്ടത്തിന്റെ ഇരകളായി വീടും നാടും നഷ്ടപ്പെട്ട് തെരുവുകളില്‍ ദുരിതജീവിതം നയിക്കുന്നവര്‍ക്ക് മുസ്്‌ലിംലീഗിന്റെ അഭയകേന്ദ്രമൊരുങ്ങി. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണയിലുള്ള ബൈതുറഹ്്മ ഭവനങ്ങളുടെ താക്കോല്‍ദാനം മെയ്് 11ന്് മുസഫര്‍നഗറിലെ ബുധാന മേഖലയില്‍ നടക്കുമെന്ന് പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ദേശീയ പ്രസിഡണ്ട് പ്രഫ. ഖാദര്‍മൊയ്തീന്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി, ട്രഷറര്‍ പി.വി അബ്ദുല്‍വഹാബ് എം.പി, പാര്‍ട്ടി ദേശീയ-സംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
മുസഫര്‍നഗര്‍ കലാപാനന്തരം മേഖലയില്‍ ഏറ്റവും മികച്ച പുനരധിവാസപദ്ധതിയുമായാണ് മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ മനോഹരമായ പുതിയൊരു ഗ്രാമം പടുത്തുയര്‍ത്തിയിരിക്കുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. കലാപാനന്തരം ആട്ടിയോടിക്കപ്പെട്ടവരില്‍ നിന്ന്് ഏറ്റവും ദുരിത സാഹചര്യത്തില്‍ ജീവിക്കുന്നവരെ തേടിപ്പിടിച്ച് പുനരധിവസിപ്പിക്കുകയാണ് ചെയ്യുന്നത്്.
നാട്ടിലും മറുനാട്ടിലുമുളള ജീവകാരുണ്യതല്‍പരരായ പ്രവര്‍ത്തകരുടെ അകമഴിഞ്ഞ പിന്തുണയില്‍ ഉത്തരേന്ത്യക്ക് മാതൃകായോഗ്യമായ ഒരു ഗ്രാമമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്്. മേഖലയിലെ ന്യൂനപക്ഷ വിഭാഗത്തിന്റെ വിദ്യാഭ്യാസ-സാംസ്‌കാരിക പുരോഗതിയെ കൂടി നിര്‍ണയിക്കുന്ന രീതിയിലാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്്. ബൈതുറഹ്മയില്‍ താമസിക്കുന്ന കുടുംബങ്ങളിലെയും പരിസരപ്രദേശങ്ങളിലെയും യുവതലമുറക്ക്് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ ലക്ഷ്യമിട്ട്് സ്്്കൂളുകള്‍ സ്ഥാപിക്കും. ഉത്തരേന്ത്യയിലെ മറ്റു പിന്നാക്ക മേഖലകളുടെ പുനരുത്ഥാന പ്രവര്‍ത്തനങ്ങളുടെ തുടക്കം കൂടിയാണിതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
- 8 years ago
chandrika
മുസഫര്‍നഗര്‍ ബൈതുറഹ്മ: 61 വീടുകളുടെ താക്കോല്‍ദാനം മെയ് 11ന്
Related Post