X
    Categories: gulfNews

മഠത്തില്‍ മുസ്തഫ പ്രഥമ പുരസ്‌കാരം ഇ ടി മുഹമ്മദ് ബഷീറിന്

യു എ ഇ കെ എം സി സി സ്ഥാപക നേതാക്കളിലൊരാളായ മഠത്തില്‍ മുസ്തഫ സാഹിബിന്റെ പേരില്‍ അബുദാബി കെ എം സി സി കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച മികച്ച പൊതു പ്രവര്‍ത്തകനുള്ള അവാര്‍ഡിനായി മുന്‍ കേരള വിദ്യാഭ്യാസ മന്ത്രിയും എം പി യുമായ ഇ ടി മുഹമ്മദ് ബഷീര്‍ സാഹിബ് തിരഞ്ഞെടുക്കപ്പെട്ടു .

കേരളത്തിലെ സാമൂഹിക വിദ്യാഭ്യാസ മേഖലകള്‍ക്ക് പുറമെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ന്യൂനപക്ഷ പിന്നോക്ക സമുദായങ്ങളുടെ അവകാശ സംരക്ഷണത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഇ ടി മുഹമ്മദ് ബഷീറിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തതെന്ന് ജൂറി ചെയര്‍മാന്‍ ഡോക്ടര്‍ എം കെ മുനീര്‍, അംഗങ്ങളായ കെ എം ഷാജി,കരീം ചേലേരി, കമാല്‍ വരദൂര്‍ എന്നിവര്‍ അറിയിച്ചു .

26 ജൂണ്‍ 2022 നു അബുദാബി ഇന്ത്യന്‍ ഇസ്ലാമിക സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ അമ്പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം കൈമാറുമെന്ന് അബുദാബി കണ്ണൂര്‍ ജില്ലാ കെ എം സി സി പ്രസിഡന്റ് സാബിര്‍ മാട്ടൂല്‍, ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ നരിക്കോടന്‍, ട്രഷറര്‍ നസീര്‍ രാമന്തളി എന്നിവര്‍ അറിയിച്ചു. നാട്ടിലെയും യു എ ഇ യിലെയും പ്രമുഖവ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്നതോടൊപ്പം കലാ കായിക സാംസ്‌കാരിക പരിപാടികളും നടക്കും.

Chandrika Web: