Connect with us

Health

ഭക്ഷണം കഴിച്ച് മൂന്ന് മണിക്കൂറിന് ശേഷം മാത്രമേ ഉറങ്ങാവൂ! ; കാരണം ഇവയാണ്

ഭക്ഷണത്തിന് ശേഷം ഉടനേയുള്ള കിടത്തം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട

Published

on

ഭക്ഷണം കഴിച്ചയുടനെ തന്നെ കിടക്കയിലേക്ക് നീങ്ങുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ ഇനിയെങ്കിലും ഭക്ഷണം കഴിച്ച് ഉടനെ തന്നെ ഉറങ്ങാന്‍ പോവുന്നതിന് മുമ്പ് ആലോചിക്കുന്നത് നല്ലതാണ് എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളാണ് ഇത് മൂലം ഉണ്ടാകുന്നതെന്ന്.ഭക്ഷണത്തിന് ശേഷം ഉടനേയുള്ള കിടത്തം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളും അവയുണ്ടാക്കുന്ന അസുഖകരമായ കാര്യങ്ങളും ഇതെല്ലാമാണ്.

ഉറക്കത്തിന്റെ ഗുണനിലവാരം

കിടക്കാന്‍ പോവുന്നതിന് തൊട്ടുമുമ്പ് നിങ്ങള്‍ ഭക്ഷണം കഴിക്കുകയാണെങ്കില്‍, നിങ്ങള്‍ ഉറങ്ങുമ്പോള്‍ മുഴുവന്‍ ദഹന പ്രക്രിയ തുടരുക തന്നെ ചെയ്യും. മോശം ഉറക്കത്തിന്റെ കാരണം എല്ലാവര്‍ക്കും വ്യത്യസ്തമായിരിക്കും. ഉപാപചയ ഘട്ടത്തില്‍ നിങ്ങളുടെ മനസ്സ് കൂടുതല്‍ സജീവമായിരിക്കാം, ഇത് നിങ്ങളുടെ ഉറക്കം വളരെ ആഴത്തിലുള്ളതാക്കുന്നുണ്ട്. എന്നാല്‍ നെഞ്ചെരിച്ചിലിന്റെ ലക്ഷണങ്ങള്‍ കാരണം നിങ്ങള്‍ ഉണര്‍ന്നിരിക്കുക എന്നതാണ്.

നെഞ്ചെരിച്ചില്‍ സാധ്യത

സാധാരണയായി, നിങ്ങളുടെ ഭക്ഷണം ദഹിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ആസിഡ് ആമാശയത്തില്‍ അടങ്ങിയിട്ടുണ്ട്. ഗുരുത്വാകര്‍ഷണം ഇവിടെ വളരെയധികം സഹായിക്കുന്നു. എന്നാല്‍ നിങ്ങള്‍ കിടക്കുമ്പോള്‍, ആസിഡ് ആമാശയത്തിലൂടെ നീങ്ങുകയും ദഹനവ്യവസ്ഥയുടെ സെന്‍സിറ്റീവ് ഭാഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യും. ഇത് നെഞ്ചെരിച്ചിലിലേക്ക് നയിച്ചേക്കാം, നിങ്ങളുടെ നെഞ്ചിലോ തൊണ്ടയിലോ വേദനയേറിയ കത്തുന്ന പോലുള്ള അവസ്ഥയുണ്ടാവുന്നുണ്ട്. ഇതാണ് പലപ്പോഴും നെഞ്ചെരിച്ചില്‍ പോലുള്ള അവസ്ഥ കിടത്തം കാരണമാണ് എന്ന് മനസ്സിലാക്കേണ്ടത്. നെഞ്ചെരിച്ചില്‍ ഒഴിവാക്കുന്നതിന് ഇത് തന്നെയാണ് ശ്രദ്ധിക്കേണ്ട കാര്യവും.

കിടക്കുമ്പോള്‍ ഇവ ചെയ്യാതിരിക്കുക

ഭക്ഷണം കഴിച്ചശേഷം നിങ്ങള്‍ സ്ഥിരം ചെയ്ത് കൊണ്ടിരിക്കുന്ന ചില ശീലങ്ങള്‍ ഉണ്ടായിരിക്കും. അതില്‍ വരുന്നതാണ് പലപ്പോഴും ഉറക്കത്തോടൊപ്പം ചെയ്യുന്ന ബ്രൗസിംങ്, ടിവി കാണുന്നത് എല്ലാം. എന്നാല്‍ നല്ല ആരോഗ്യത്തിന് വേണ്ടി നിങ്ങള്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍ ഇവയാണ്. വൈകുന്നേരം 47 വരെ ഉറങ്ങുക. ഭക്ഷണത്തിന് പകരം ചായ, കോഫി, സിഗരറ്റ് അല്ലെങ്കില്‍ ചോക്ലേറ്റ് എന്നിവ കഴിക്കുക. അല്ലെങ്കില്‍ ഭക്ഷണത്തിന് ശേഷം ഇവയെല്ലാം കഴിക്കുക, നിങ്ങളുടെ ഫോണിലൂടെ ബ്രൗസ് ചെയ്യുക, ഉറങ്ങുകയാണെങ്കില്‍ പോലും 30 മിനിറ്റിനപ്പുറം ഉറങ്ങുക ടിവി ഓണ്‍ ചെയ്ത് ഉറങ്ങുക എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്.

ശരീര ഭാരം വര്‍ദ്ധിക്കുന്നു

ഭക്ഷണം കഴിച്ചയുടനെ നിങ്ങള്‍ കിടക്കുമ്പോള്‍, ഭക്ഷണത്തില്‍ നിന്ന് കലോറി കത്തിക്കാന്‍ ശരീരത്തിന് മതിയായ സമയം ലഭിക്കുന്നില്ല. അത് നിങ്ങളില്‍ അമിതവണ്ണത്തിനും ശരീരത്തിലെ കൊഴുപ്പിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് ഈ ഉറക്കം കാരണമാകുന്നുണ്ട്, സാധാരണ അവസ്ഥയില്‍ ഭക്ഷണം കഴിച്ച ശേഷം 10മിനിറ്റ് നടക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

Health

‘പനിക്ക് സ്വയം ചികിത്സ തേടരുത്’: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം

Published

on

തിരുവനന്തപുരം: ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തില്‍ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നത്.

എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉറപ്പാക്കണം. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.

കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

Continue Reading

Health

ഇരുപതുകാരനില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

on

ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം കണ്ടെത്തിയതായി കോലഞ്ചേരി മെഡിക്കല്‍ കോളജ്. ചികിത്സയ്ക്കുവെണ്ടി എത്തിയ ഇരുപത് വയസ്സുകാരനിലാണ് വകഭേദം കണ്ടെത്തിയത്.

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണ ഒരാഴ്ചയ്ക്കപ്പുറം ഡെങ്കിപ്പനി നീണ്ടുനില്‍ക്കാറില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ശക്തമായ പനി തുടര്‍ന്നതിനാല്‍ രോഗിയെ മറ്റു പരിശോധനകള്‍ക്ക് വിധേയമാക്കി. പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന നീര്‍ക്കെട്ട് രോഗിക്കുള്ളതായി പരിശോധനയിലൂടെ കണ്ടെത്തി.

തുടര്‍ന്നുള്ള പരിശോധനകളില്‍ രോഗിക്ക് ഡെങ്കിപ്പനിയുടെ അപൂര്‍വ്വ രോഗാവസ്ഥയായ എച്ച്എല്‍എച്ച് സിന്‍ഡ്രോം(ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്) ഉണ്ടെന്ന് സ്ഥിരീകരിച്ചു. ചികിത്സ പൂര്‍ത്തിയാക്കി രോഗി ആശുപത്രി വിട്ടതായും കോലഞ്ചേരി മെഡിക്കല്‍ കോളജ് പറഞ്ഞു. എച്ച്എല്‍എച്ച് സിന്‍ഡ്രോം ഡെങ്കിപ്പനിയില്‍ വളരെ അപൂര്‍വ്വമായേ കാണാറുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

 

Continue Reading

Health

നിപ മരണം: അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയുമായി തമിഴ്‌നാട്

നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂർ, തേനി, തെങ്കാശി, കന്യാകുമാരി അതിര്‍ത്തികളില്‍ പരിശോധന നടത്താനാണ് നിര്‍ദേശം.

Published

on

മലപ്പുറം: മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍. 24 മണിക്കൂറും ആരോഗ്യപ്രവര്‍ത്തകര്‍ അതിര്‍ത്തികളില്‍ പരിശോധന നടത്തും. നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂർ, തേനി, തെങ്കാശി, കന്യാകുമാരി അതിര്‍ത്തികളില്‍ പരിശോധന നടത്താനാണ് നിര്‍ദേശം.

അതേസമയം നിപ ബാധിച്ച് യുവാവ് മരിച്ച മലപ്പുറത്ത് സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണത്തിൽ വർധന. ഇന്നത്തെ കണക്ക് പ്രകാരം 255 പേരെ പട്ടികയിലുൾപ്പെടുത്തി. രോഗ ബാധയെ തുടർന്ന് മേഖലയിൽ ശക്തമായ നിരീക്ഷണം നടക്കുന്നത് കൊണ്ടാണ് ഈ വർധനവെന്നും ആശങ്കപ്പെടാനില്ലെന്നും ആരോഗ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്പർക്ക പട്ടികയിൽ 32 പേർ ഹൈ റിസ്‌ക് കാറ്റഗറിയിലാണ്.

Continue Reading

Trending