സിആര്‍പിഎഫ് റിക്രൂട്ട്മെന്റ് പരീക്ഷ തമിഴ് ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളില്‍ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തെഴുതി.
നിലവില്‍ പരീക്ഷ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രമേ എഴുതാനേ കഴിയൂ. അതിനാല്‍ തമിഴ്നാട്ടുകാര്‍ക്ക് മാതൃഭാഷയില്‍ പരീക്ഷ എഴുതാന്‍ കഴിയില്ല. 100 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 25ഉം ഹിന്ദി ഭാഷയെ സംബന്ധിച്ചാണ്. നന്നായി ഹിന്ദി അറിയാവുന്നവര്‍ക്ക് മാത്രമേ ഇത് എടുക്കാന്‍ കഴിയൂ. ചുരുക്കിപ്പറഞ്ഞാല്‍ സിആര്‍പിഎഫ് പരീക്ഷ തമിഴ് അപേക്ഷകരുടെ താല്‍പര്യങ്ങള്‍ക്ക് ഘടകവിരുദ്ധമാണ്. ഇത് വിവേചനം കൂടിയാണെന്ന് കാണിച്ചാണ് സ്റ്റാലിന്റെ കത്ത്.
ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്നതാണ് വിജ്ഞാപനമെന്നും ഹിന്ദി സംസാരിക്കാത്ത യുവാക്കള്‍ക്ക് അവരുടെ പ്രാദേശിക ഭാഷകളില്‍ പരീക്ഷ എഴുതാനായി അടിയന്തരമായി ഇടപെടണമെന്നും സ്റ്റാലിന് ആവശ്യപ്പെട്ടു.