റോം: പതിനാല് മാസം പ്രായമുള്ള കുഞ്ഞിന് സ്വേച്ഛാധിപതിയായ ബെനിറ്റോ മുസ്സോളിനിയുടെ പേരിട്ട് ഇറ്റാലിയന്‍ കുടുംബം കെണിയില്‍. മാതാപിതാക്കളോട് ഹാജറാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഇറ്റലിയിലെ കോടതി. രാജ്യത്തെ പരമ്പരാഗത രീതിപ്രകാരം തങ്ങളുടെ പൂര്‍വ്വീകരില്‍ ഒരാളുടെ പേരാണ് കുട്ടിക്ക് നല്‍കിയിരിക്കുന്നതെന്ന് മാതാപിതാക്കള്‍ പറയുന്നു.
സ്വേച്ഛാധിപതിയായ ഫാസിസ്റ്റ് ഭാരണാധികാരിയുടെ പേരുമായി അതിന് ബന്ധമില്ലെന്നും അവര്‍ വാദിക്കുന്നു. ഇറ്റലിയില്‍ മുമ്പും പേരിന്റെ കാര്യത്തില്‍ കോടതിക്ക് ഇടപെടേണ്ടിവന്നിട്ടുണ്ട്. പെണ്‍കുട്ടിക്ക് ബ്ലൂ എന്ന് പേരിട്ടതിനെതിരെ കോടതി നടപടി സ്വീകരിച്ചിരുന്നു.
ഇറ്റലിയില്‍ കുട്ടികള്‍ക്ക് പേരിടുമ്പോല്‍ ലിംഗം മനസ്സിലാകുന്ന രൂപത്തിലായിരിക്കണമെന്ന് നിര്‍ബന്ധമാണ്. മാതാപിതാക്കള്‍ പേര് മാറ്റിയില്ലെങ്കില്‍ തങ്ങള്‍ തന്നെ അത് ചെയ്യുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.