മലപ്പുറം : എ.ഐ ക്യാമറകൾ സ്ഥാപിക്കാൻ മാനദണ്ഡങ്ങൾ ലംഘിച്ച് കരാർ നൽകിയ ഇടത് സർക്കാരിന്റെ അഴിമതിക്കെതിരെ ക്യാമറകൾക്ക് മുന്നിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. ജൂൺ 5ന് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആണ് പ്രതിഷേധം സംഘടിപ്പിക്കുക. പ്രതിഷേധതിന്റെ ഭാഗമായി ക്യാമറയുടെ ഇരു ഭാഗങ്ങളിലും റോഡിൽ 100 മീറ്റർ ദൂരത്തും അപായ ബോർഡുകളും സ്ഥാപിക്കും. കോടികളുടെ അഴിമതിയാണ് എ.ഐ ക്യാമറാ കരാറിലൂടെ നടത്തിയിട്ടുള്ളതെന്ന് രേഖാ സഹിതം പുറത്ത് വന്നിട്ടും വസ്തുതാപരമായ പ്രതികരണം നടത്താൻ സർക്കാർ തയ്യാറാവാത്തത് തന്നെ കുറ്റം ചെയ്തുവെന്ന് സമ്മതിക്കലാണ്. കൊടിയ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മുണ്ടുമുറുക്കി ജീവിക്കുന്ന പൊതുജനത്തിൻ്റെ പണം കൂടിയാണ് സംഘം ചേർന്ന് കൊള്ളയടിക്കുന്നതെന്ന് യോഗം കൂട്ടിച്ചേർത്തു. അഴിമതിക്കെതിരെയുള്ള പ്രതിഷേധതിൽ അണിനിരക്കാനും കൈകോർക്കാനും യോഗം അഭ്യർത്ഥിച്ചു.
യോഗത്തിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ പി. ഇസ്മാഈല്‍, വൈസ് പ്രസിഡന്റ്‌മാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്റഫ് ഇടനീര്‍, കെ. എ മാഹിന്‍, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, ഗഫൂര്‍ കൊല്‍ക്കളത്തില്‍ ടി.പി.എം ജിഷാന്‍, ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടിപി അഷ്‌റഫലി പ്രസംഗിച്ചു.
സഹീര്‍ ആസിഫ്, സി. എച്ച് ഫസൽ, മിസ്ഹബ് കീഴരിയൂര്‍, ടി. മൊയ്തീന്‍ കോയ, ശരീഫ് കൂറ്റുര്‍, മുസ്തഫ അബ്ദുള്‍ ലത്തീഫ്, പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത്, പി.എ സലീം, കെ.പി സുബൈർ, പി.എച്ച് സുധീര്‍, പി. എം നിസാമുദ്ദീൻ, അമീർ ചേനപ്പാടി, റെജി തടിക്കാട്, സാജന്‍ ഹിലാല്‍, ഹാരിസ് കരമന, ഫൈസ് പൂവ്വച്ചല്‍, ഇ.എ.എം അമീന്‍, ടി.ഡി കബീര്‍, സി. ജാഫര്‍ സാദിഖ്, സിജിത്ത് ഖാൻ, ബാവ വിസപ്പടി, ഗുലാം ഹസ്സന്‍ ആലംഗീര്‍, എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, കുരിക്കള്‍ മുനീര്‍, കെ.എ മുഹമ്മദ് ആസിഫ്, എ. സദക്കത്തുള്ള, ശരീഫ് സാഗർ, കെ. എം ഖലീൽ, പി. വി അഹമ്മദ് സാജു ചര്‍ച്ചയില്‍ പങ്കെടുത്തു.