ലോനവാല (മഹാരാഷ്ട്ര): മുസ്‌ലിം യൂത്ത് ലീഗിൻ്റെ ചരിത്രത്തിലെ ആദ്യത്തെ ദേശീയ ക്യാമ്പ് ചിന്തൻ മിലന് ലോനേവാലയിൽ ആവേശകരമായ തുടക്കം. പതിനേഴ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ പ്രതിനിധികളെ സാക്ഷി നിറുത്തി ദേശീയ പ്രസിഡണ്ട് ആസിഫ് അൻസാരി പതാക ഉയർത്തിയതോടെയാണ് ചിന്തൻ മിലന് തുടക്കമായത്. ദേശീയ തലത്തിൽ പ്രവർത്തനമാരംഭിച്ച് കേവലം ആറ് വർഷങ്ങൾക്കിടയിൽ പതിനേഴ് സംസ്ഥാന ഘടകങ്ങളിലെ ഭാരവാഹികളെ പങ്കെടുപ്പിച്ച് വിപുലമായ തയ്യാറെടുപ്പുകളോടെ സംഘടിപ്പിക്കുന്ന ത്രിദിന ക്യാമ്പ് സംഘടന നേടിയ കരുത്ത് വിളിച്ചറിയിക്കുന്നതായി. കഴിഞ്ഞ കാലങ്ങളിൽ പ്രസ്ഥാനത്തെ മുന്നോട്ട് നയിച്ച നേതാക്കളുടെ ചിത്രങ്ങളും കൊടിതോരണങ്ങളും കൊണ്ടലങ്കരിച്ച പ്രൗഡമായ മിലൻ നഗരി വരുന്ന മൂന്ന് ദിവസങ്ങൾ വർത്തമാന കാലത്തിൻ്റെ പ്രതിസന്ധികളെ വിലയിരുത്തി പ്രതീക്ഷയുടെ പുതു നാമ്പുകൾ സൃഷ്ടിക്കാനുള്ള ഗൗരവതരമായ ചർച്ചകൾക്ക് വേദിയാകും. ദേശീയ ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, വിവിധ സംസ്ഥാനങ്ങളിലെ ഭാരവാഹികൾ എന്നിവരാണ് ക്യാമ്പിലെ പ്രതിനിധികൾ.
യൂത്ത് ലീഗ് ദേശീയ ജന:സെക്രട്ടറി അഡ്വ: വി കെ ഫൈസൽ ബാബു,ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ടി പി അഷ്റഫലി,മുസ്ലിം ലീഗ് ദേശീയ അസി: സെക്രട്ടറി സി കെ സുബൈർ, കേരള സംസ്ഥാന ജന:സെക്രട്ടറി പി കെ ഫിറോസ്, ദേശീയ വൈസ് പ്രസിഡണ്ടുമാരായ ഷിബു മീരാൻ , സുബൈർ ഖാൻ (മഹാരാഷ്ട്ര), സജജാദ് ഹുസൈൻ അക്തർ (ബിഹാർ), പി.പി അൻവർ സാദത്ത്, ഹസൻ സക്കരിയ (തമിഴ്നാട്) ഉമർ ഇനാംദാർ, സെക്രട്ടറിമാരായ സാജിദ് നടുവണ്ണൂർ, സർഫറാസ് അഹമ്മദ് (ഉത്തർപ്രദേശ് ) അഡ്വ.അസറുദ്ദീൻ ചൗധരി (ഹരിയാന) തൗസീഫ് ഹുസൈൻ രാസ, (അസം), മുഹമ്മദ് ഇല്യാസ് (തമിഴ്നാട്) കേരള സംസ്ഥാന ട്രഷറർ പി ഇസ്മയിൽ, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ സി.കെ ഷാക്കിർ, മുഹമ്മദ് സുബൈർ (യു പി), അബ്ദുൾ മാജിദ് (പശ്ചിമ ബംഗാൾ), ജുനൈദ് ഷെയ്ഖ് (ഗുജറാത്ത്), കെ.പി മുഹമ്മദ് ഫൈസൽ (തമിഴ്നാട്), ഷമീർ ഇടിയാട്ടിൽ, ടി.എ ഫാസിൽ, ആഷിഖ് ചെലവൂർ, അഡ്വ: എൻ.എ കരിം, നിതിൻ കിഷോർ, സലിം അലി ബാഗ്, എം.പി അബ്ദുൾ അസീസ്, പിഎം മുഹമ്മദലി ബാബു, ഷഹസാദ് അബ്ബാസി, അഡ്വക്കേറ്റ് മർസുക് ബാഫഖി (ഡൽഹി), അബൂദർ മൊഹിയദീൻ (പോണ്ടിച്ചേരി), എംഎസ്എഫ് ദേശീയ പ്രസിഡന്റ് അഹമ്മദ് സാജു തുടങ്ങിയവർ സംബന്ധിച്ചു.
മുസ്‌ലിം ലീഗ് ദേശീയ പി.എ.സി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ പ്രസിഡന്റ് പ്രൊഫ ഖാദർ മൊയ്‌ദീൻ, ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി, സെക്രട്ടറി ഖുറം അനീസ് ഉമർ,സയ്യിദ് മുനവ്വറലി തങ്ങൾ, പ്രമുഖ ആക്റ്റീവിസ്റ്റുകളായ ആസിഫ് മുജ്തബ, ആമിർ ഇദ്രീസ്, അബ്ദു റഹ്മാൻ ഐ.പി.എസ് തുടങ്ങിയവർ ഇന്നും നാളെയും നടക്കുന്ന വിവിധ സെഷനുകളിൽ പങ്കെടുക്കും.