വാഷിങ്ടണ്‍: പിറ്റ്സ്ബര്‍ഗിലെ ജൂത ആരാധനാലയത്തിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്കാര്‍ ധനശേഖരണം നടത്തി മാതൃകയായി അമേരിക്കയിലെ മുസ്‌ലിം സമൂഹം. സിനഗോഗിലെ വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടത്. പൊലീസുകാരുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്കുള്ള സഹായത്തിനായി പരിശ്രമിച്ചാണ് അമേരിക്കയിലെ മുസ്‌ലിംകള്‍ക്കിടയില്‍ കൂട്ടപ്പിരിവ് നടക്കുന്നത്.
ആക്രമണത്തിന് ഇരയായ ജൂതസഹോദരങ്ങളെ സഹായിക്കാന്‍ മൂസ്‌ലിം സമൂഹം കൈക്കൊണ്ട ‘വിദ്വേഷത്തെ സ്‌നേഹം കൊണ്ട് എതിരേല്‍ക്കുന്ന’ രീതി ഇതിനകം അന്താരാഷ്ട്ര പ്രശംസ പിടിച്ചുപറ്റിയിരിക്കയാണ്.
മുസ്‌ലിംകളുടെ ജനകീയ ഫണ്ട് റൈസിങ് സൈറ്റായ (ല്യാഞ്ച്ഗുഡ്) www.launchgood.com അണ് പദ്ധതിയുടെ ആതിഥേയത്വം വഹിക്കുന്നത്. അക്രമത്തില്‍ പരിക്കേറ്റവര്‍ക്കും, വെടിവെപ്പില്‍ പ്രയപ്പെട്ടവരെ നഷ്ടപ്പെട്ട യഹൂദ കുടുംബങ്ങള്‍ക്കുമാണ് സഹായം ലഭ്യമാക്കുക.
വെടിവെപ്പിനെ തുടര്‍ന്ന് അപകടം സംഭവിച്ചവര്‍ക്കായി 1,12,350 ഡോളര്‍ ഇതിനകം മുസ്‌ലികള്‍ ശേഖരിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കന്‍ മുസ്‌ലീം പ്രഭാഷകനായ തരീക് എല്‍ മെസിദിയാണ് ‘വിദ്വേഷത്തെ സ്‌നേഹം കൊണ്ട് എതിരേല്‍ക്കുക’ എന്ന ആശയത്തിന് തുടക്കം കുറിച്ചത്. മുഹമ്മദ് നബിയുടെ ജീവിതത്തെയും സ്വഭാവത്തെയും കുറിച്ച് പഠിപ്പിക്കുന്ന ‘സെലബ്രേറ്റ് മേര്‍സി’ എന്ന സംഘടനയുടെ സ്ഥാപകന്‍ കൂടിയാണ് മെസിദി.
കൗഡ്ഫണ്ടിങ് കാമ്പയിന്‍ ആരംഭിച്ച ആറ് മണിക്കൂറിനുള്ളില്‍ തന്നെ പേജിന്റെ ലക്ഷ്യമായ 25,000 ഡോളര്‍ ഫണ്ടിലെത്തുകയായിരന്നു. തുടര്‍ന്ന് മണിക്കൂറിനുള്ളില്‍ ലക്ഷ്യം 50,000 ഡോളറാക്കി ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ ഫണ്ട് പൂര്‍ത്തീകരണത്തിന് ഇനിയും 8 ദിവസം ബാക്കിനില്‍ക്കെ രണ്ടായിരത്തിലേറെ സഹായകരില്‍ നിന്നുമായി ഒരു ലക്ഷത്തിലധികം ഡോളര്‍ ക്രൗഡ്ഫണ്ടിങാണ് സൈറ്റ് നടത്തിയിരിക്കുന്നത്.
പെന്‍സില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗിലെ സിനഗോഗിലാണ് കഴിഞ്ഞ ദിവസം അക്രമസംഭവമുണ്ടായത്. സംഭവത്തില്‍ നാല്‍പതുകാരനായ റോബര്‍ട്ട് ബോവേഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ട്രീ ഓഫ് ലൈഫ് സിനഗോഗില്‍ സാബത്ത് ചടങ്ങ് നടക്കുന്നതിനിടെ തോക്കും ഗ്രനേഡുകളുമായെത്തിയ ജനക്കൂട്ടത്തിനുനേരെ വെടിവെക്കുകയായിരുന്നു.
സിനഗോഗിലുണ്ടായത് വംശീയാക്രമണമാണെന്നാണ് പ്രാഥമിത നിഗമനം. ആക്രമണം നടക്കുമ്പോള്‍ ജൂത പളളിയില്‍ നൂറോളം ആളുകളുണ്ടായിരുന്നു. ജൂതന്‍മാര്‍ മരിക്കണമെന്ന് ആക്രോഷിച്ചാണ് ബോവേഴ്സ് വെടിയുതിര്‍ത്തതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അക്രമത്തിനിടെ പൊലീസിന്റെ വെടിയേറ്റ് അക്രമിയായ റോബര്‍ട്ട് ബോവേഴ്സ് ആസ്പത്രിയില്‍ ചികിത്സയിലാണ്. അടുത്തിടെ മൂന്ന് ഒട്ടോമാറ്റിക്ക് തോക്കുകളുടെ ഫോട്ടോ പ്രതി സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തിരുന്നു. സംഭവത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപലപിച്ചു. സെമിറ്റിക് വിരുദ്ധ ആക്രമണമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു.